SignIn
Kerala Kaumudi Online
Thursday, 15 October 2026 5.42 AM IST

കളഞ്ഞുകിട്ടിയ സ്വർണഡയമണ്ട് ബ്രേസ്‌ലെറ്റ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് വിദ്യാർത്ഥിനികൾ

6677
ലപിടിപ്പുള്ള ഡയമണ്ട് ബ്രേസ്‌ലെറ്റ് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ. രാകേഷ് പണിക്കർക്ക് കൈമാറുന്ന ഫാഷൻ ഡിസൈനിങ് വിദ്യാർഥിനികളായ കാവ്യ അനിലും ആദിത്യയും.

ചെങ്ങന്നൂർ: ടൗണിലെ ജിമ്മ്നേഷ്യത്തിന് മുന്നിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വർണഡയമണ്ട് ബ്രേസ്‌ലെറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മാതൃകയായി വിദ്യാർത്ഥിനികൾ. സീതത്തോട് സ്വദേശിനികളും ചെങ്ങന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥികളായ കാവ്യ അനിൽ, ആദിത്യ എന്നിവർക്കാണ് ഇന്നലെ റോഡരികിൽക്കിടന്ന ബ്രേസ്‌ലെറ്റ് ലഭിച്ചത്. വിലപിടിപ്പുള്ള ആഭരണം ലഭിച്ചിട്ടും അത് കൈവശം വയ്ക്കാതെ ഉടമസ്ഥന് തിരികെ നൽകണമെന്ന ഉദ്ദേശ്യത്തോടെ ഇരുവരും ഉടൻ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് ബ്രേസ്‌ലെറ്റ് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ.രാകേഷ് പണിക്കർക്ക് കൈമാറി. ബ്രേസ്‌ലെറ്റ് നഷ്ടപ്പെട്ടവർ ആവശ്യമായ രേഖകളുമായി ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL