വിഴിഞ്ഞം: തിരുവല്ലത്ത് കുടുംബക്ഷേത്രത്തിലേക്ക് കല്ലെറിഞ്ഞത് തടഞ്ഞവരെ ആക്രമിച്ചയാൾ അറസ്റ്റിൽ. ശ്രീജിത്തിനെയാണ് (37) അറസ്‌റ്റ് ചെയ്‌തതെന്ന് തിരുവല്ലം എസ്.എച്ച്.ഒ ബിജു പറഞ്ഞു. മേനിലത്തെ ക്ഷേത്രത്തിലേക്ക് ശ്രീജിത്ത് കല്ലെറിഞ്ഞത് ചോദ്യം ചെയ്‌ത അനിൽകുമാർ(58),പ്രദിപ്(30) എന്നിവരെയാണ് ആക്രമിച്ചത്. കല്ലേറിൽ അനിൽകുമാറിന് തലയ്ക്കും പ്രദീപിന് കൈക്കുമാണ് പരിക്കെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |