SignIn
Kerala Kaumudi Online
Friday, 10 July 2026 11.17 AM IST

പോക്സോ കേസിൽ ക്രിക്കറ്റ് കോച്ചിന് 28 വർഷം തടവ് കൂടി

 നാല് കേസിലായി 127 വർഷം തടവും 2.23ലക്ഷം പിഴയും

തിരുവനന്തപുരം : ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പരിശീലകൻ വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം.മനുവിന് (40) നാലാമത്തെ കേസിൽ 28 വർഷം കഠിന തടവും 54,000 രൂപ പിഴയും ശിക്ഷ. പോക്‌സോ പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്.

പരമാവധി ശിക്ഷ ഏഴ് വർഷമായതിനാൽ ആകെ ഏഴ് വർഷം ശിക്ഷ അനുഭവിച്ചാൽ മതി. ആദ്യ മൂന്ന് കേസിലെയും ശിക്ഷാ കാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കൂ. ആകെ നാല് കേസിലായി 127 വർഷം തടവും 2.23 ലക്ഷം പിഴയുമാണ് വിധിച്ചിട്ടുള്ളത്. 42 വർഷം തടവ് അനുഭവിച്ചാൽ മതിയാകും. ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിൽ 2018ലെത്തിയ കുട്ടിയെ ജിമ്മിലേക്കും മറ്റും കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL