SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.56 AM IST

ഡ്രെയിനേജ് പൈപ്പ് പൊട്ടി; വീടുകളിൽ മലിനജലം കയറി

drainage

തിരുവനന്തപുരം: പേട്ട അമ്പലത്തുമുക്കിന് സമീപം പ്രധാനറോഡിലെ ഡ്രെയിനേജ് പൈപ്പ് പൊട്ടി റോഡാകെ മലിനജലപ്രളയം.ഇന്നലെ പുലർച്ചെ 3നാണ് വലിയ ശബ്ദത്തോടെ പൈപ്പ് പൊട്ടിയത്.തുടർന്ന് ഈ ഭാഗത്ത് വലിയ കുഴി രൂപപ്പെട്ടു.ശക്തിയിൽ പുറത്തേയ്ക്കൊഴുകിയ മലിനജലവും മാലിന്യങ്ങളും റോഡാകെ ഒഴുകിപ്പരന്നു.അടുത്തുള്ള വീടുകളിലും മലിനജലം കയറി. അമ്പലത്തുമുക്കിലും സമീപത്തുമാകെ മലിനജലം ഏറെനേരം കെട്ടിനിന്നു.അമ്പലത്തുമുക്ക് -റെയിൽവേ സ്‌റ്റേഷൻ റോഡിൽ ഉൾപ്പെടെ വെള്ളക്കെട്ടുണ്ടായി.പൈപ്പ് പൊട്ടലിനെത്തുടർന്ന് ഇതുവഴി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.റോഡിന്റെ ഒരു വശത്തുകൂടിയാണ് വാഹനങ്ങൾ കടത്തിവിട്ടത്.

പൈപ്പ് പൊട്ടി ഒരു മണിക്കൂർ കഴിഞ്ഞാണ് വിവരം വാട്ടർഅതോറിട്ടി സ്വീവേജ് വിഭാഗം അറിഞ്ഞത്.ഇതോടെ ഈ ഭാഗത്തേയ്ക്കുള്ള പൈപ്പിലെ മലിനജലനീക്കം നിയന്ത്രിക്കുകയായിരുന്നു. തിരക്കുള്ള റോഡിൽ രൂപപ്പെട്ട വലിയ കുഴിയിൽ വാഹനങ്ങൾ വീഴാതിരിക്കാൻ നാട്ടുകാർ ഉടൻ വാഴയും മറ്റ് വസ്തുക്കളും ചുറ്റുംവച്ച് മുന്നറിയിപ്പ് നൽകി.വാട്ടർഅതോറിട്ടി സ്വീവറേജ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.പൈപ്പിന്റെ കാലപ്പഴക്കമാണ് പൊട്ടാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.അറ്റകുറ്റപ്പണി ഇന്ന് രാവിലെ ആരംഭിക്കും.

മുൻപും

50 വർഷം പഴക്കമുള്ള കാസ്റ്റ് അയൺ പൈപ്പ് ലൈനാണ് ഇതുവഴികടന്നുപോകുന്നത്.ദ്രവിച്ച് കട്ടികുറഞ്ഞ നിലയിലായതിനാൽ ചെറിയ മർദ്ദ വ്യത്യാസം പോലും പൊട്ടാൻ കാരണമാകും. രണ്ടുമാസം മുമ്പും ഈ ഭാഗത്ത് പൈപ്പ്‌ പൊട്ടിയിരുന്നു.അന്ന് ആഴ്ചകളെടുത്താണ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്.

പ​ഴ​യ​ ​ഡ്രെ​യി​നേ​ജ് ​പൈ​പ്പ്
ലൈ​നു​ക​ൾ​ ​മാ​റ്റാ​ൻ​ ​ഫ​ണ്ടി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ 50​ ​വ​ർ​ഷം​ ​പ​ഴ​ക്ക​മു​ള്ള​ ​ഡ്രെ​യി​നേ​ജ് ​പൈ​പ്പ് ​ലൈ​നു​ക​ളാ​ണ് ​പേ​ട്ട,​വ​ഞ്ചി​യൂ​ർ​ ​അ​ട​ക്ക​മു​ള്ള​ ​മേ​ഖ​ല​ക​ളി​ൽ​ ​അ​ടി​ക്ക​ടി​ ​പൊ​ട്ടു​ന്ന​ത്.​പ​ഴ​യ​വ​ ​മാ​റ്റി​ ​പു​തി​യ​ത് ​സ്ഥാ​പി​ക്കാ​നു​ള്ള​ ​പ​ദ്ധ​തി​ ​സ്വീ​വ​റേ​ജ് ​വി​ഭാ​ഗം​ ​ത​യ്യാ​റാ​ക്കി​ ​സ​ർ​ക്കാ​രി​ന് ​സ​മ​ർ​പ്പി​ച്ച്,​നാ​ളെ​റെ​യാ​യെ​ങ്കി​ലും​ ​തു​ക​ ​അ​നു​വ​ദി​ക്കു​ന്ന​ത് ​വൈ​കു​ക​യാ​ണ്.
ക​ണ്ണ​മ്മൂ​ല​ ​-​ ​മു​ട്ട​ത്ത​റ,​പാ​റ്റൂ​ർ​ ​-​ ​മു​ട്ട​ത്ത​റ​ ​പൈ​പ്പ് ​ലൈ​നു​ക​ൾ​ ​മാ​റ്റു​ന്ന​തി​ന് 33​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ചെ​ല​വ് ​ക​ണ​ക്കാ​ക്കു​ന്ന​ത്.​കൂ​ടു​ത​ൽ​ ​മ​ലി​ന​ജ​ലം​ ​ക​ട​ന്നു​പോ​കാ​വു​ന്ന​ 600​ ​എം.​എം​ ​വ്യാ​സ​മു​ള്ള​ 2​ ​പൈ​പ്പ് ​ലൈ​നു​ക​ളാ​ണ് ​സ്ഥാ​പി​ക്കേ​ണ്ട​ത്.
നി​ല​വി​ൽ​ ​അ​മ്പ​ല​ത്തു​മു​ക്ക് ​വ​ഴി​ ​റെ​യി​ൽ​വേ​ ​ലൈ​നി​ന് ​അ​ടി​യി​ൽ​കൂ​ടി​യാ​ണ് ​ഡ്രെ​യി​നേ​ജ് ​പൈ​പ്പ് ​മു​ട്ട​ത്ത​റ​യി​ലേ​ക്ക് ​പോ​കു​ന്ന​ത്.​ഇ​തി​ന് ​പ​ക​രം​ ​പേ​ട്ട​ ​-​ചാ​ക്ക​ ​വ​ഴി​ ​മു​ട്ട​ത്ത​റ​യി​ലേ​ക്ക് ​പോ​കു​ന്ന​ ​വി​ധ​മാ​ണ് ​പു​തി​യ​ ​ലൈ​നി​നു​ള്ള​ ​രൂ​പ​രേ​ഖ.
ഇ​ത്ത​വ​ണ​ത്തെ​ ​ബ​ഡ്ജ​റ്റി​ൽ​ ​ഇ​തി​നു​ള്ള​ ​ഫ​ണ്ട് ​ഉ​ൾ​പ്പെ​ടു​മെ​ന്ന് ​പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും​ ​അ​തു​ണ്ടാ​യി​ല്ല.5​ ​കോ​ടി​ക്ക് ​മു​ക​ളി​ൽ​ ​നി​ർ​മ്മാ​ണ​ച്ചെ​ല​വ് ​വ​രു​ന്ന​തി​നാ​ൽ​ ​വാ​ട്ട​ർ​ ​അ​തോ​റി​ട്ടി​ക്ക് ​സ്വ​ന്തം​നി​ല​യി​ൽ​ ​പ​ദ്ധ​തി​യു​മാ​യി​ ​മു​ന്നോ​ട്ടു​പോ​കാ​നാ​കി​ല്ല.​പ​ണം​ ​അ​നു​വ​ദി​ക്കു​ന്ന​തി​നൊ​പ്പം​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളു​ടെ​ ​അ​നു​മ​തി​യും​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കാ​ൻ​ ​വേ​ണം.
പേ​ട്ട​ ​പാ​ല​ത്തി​ന്റെ​ ​വ​ശ​ത്തു​കൂ​ടി​ ​ക​ട​ന്നു​പോ​കു​ന്ന​തി​നാ​ൽ​ ​റെ​യി​ൽ​വേ​യു​ടെ​ ​അ​നു​മ​തി​യും,​ഈ​ഞ്ച​യ്ക്ക​ൽ​ ​ഭാ​ഗ​ത്ത് ​ദേ​ശീ​യ​പാ​ത​ ​അ​തോ​റി​ട്ടി​യു​ടെ​യും​ ​അ​നു​മ​തി​ ​ആ​വ​ശ്യ​മാ​ണ്.​ ​ഫ​ണ്ട് ​ല​ഭ്യ​മാ​യാ​ൽ​ ​ഇ​തി​നു​ള്ള​ ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ​ക​ട​ക്കാ​നാ​കും.

​​ഈ​ഞ്ച​യ്ക്ക​ൽ,​കു​ര്യാ​ത്തി,​പാ​റ്റൂ​ർ,​ക​ണ്ണ​മ്മൂ​ല​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​സ്വി​വ​റേ​ജ് ​പ​മ്പിം​ഗ് ​മെ​യി​ൻ​ ​പൈ​പ്പ് ​ലൈ​നു​ക​ളു​ള്ള​ത്.​ഒ​ഴു​കി​വ​രു​ന്ന​ ​മ​ലി​ന​ജ​ലം​ ​സെ​ൻ​ട്രി​ഫ്യൂ​ഗ​ൽ​ ​പ​മ്പ് ​ഉ​പ​യോ​ഗി​ച്ച് ​പ​മ്പ് ​ചെ​യ്ത് ​ക​ട​ത്തി​വി​ടു​ന്ന​ ​ലൈ​നു​ക​ളാ​ണി​വ.​ഇ​വ​യി​ൽ​ ​പാ​റ്റൂ​രും​ ​ക​ണ്ണ​മ്മൂ​ല​യു​മു​ള്ള​തി​നാ​ണ് ​പ​ഴ​ക്കം​ ​കൂ​ടു​ത​ൽ.​ഇ​ത് ​മാ​റ്റി​സ്ഥാ​പി​ക്കാ​തെ​ ​നി​ല​വി​ലെ​ ​പ്ര​തി​സ​ന്ധി​ ​ഒ​ഴി​വാ​ക്കാ​നാ​കി​ല്ലെ​ന്ന് ​അ​ധി​കൃ​ത​ർ​ ​പ​റ​യു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL