
വെഞ്ഞാറമൂട്: പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ തേമ്പാംമൂട് ആനക്കുഴിയിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തണമെന്നാവശ്യം ശക്തം.
ദിവസേന നൂറുകണക്കിന് രോഗികളാശ്രയിക്കുന്ന ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം രോഗികൾ ഏറെ ബുദ്ധിമുട്ടുകയാണ്.
ആശുപത്രിയിലെ ഭൗതിക സാഹചര്യങ്ങളും ദയനീയമാണ്.ആശുപത്രി കെട്ടിടത്തിലുള്ള മരപ്പട്ടി ശല്യം രോഗികളെയും ജീവനക്കാരെയും വലയ്ക്കുകയാണ്.ഇതിനുപുറമേ, വൈദ്യുതി നിലച്ചാൽ പകൽ സമയങ്ങളിൽ പോലും ആശുപത്രി കൂരിരുട്ടിലാകുന്ന അവസ്ഥയാണ്.
76 സെന്റിൽ വ്യാപിച്ചുകിടക്കുന്ന ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തനം ഉറപ്പാക്കുകയും കിടത്തിച്ചികിത്സ ആരംഭിക്കുകയും വേണമെന്നാണ് രോഗികളുടെ ആവശ്യം.ഇതിനായി സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിക്കുകയും ബയോ കെമിസ്ട്രി, ഹേമറ്റോളജി, തൈറോയ്ഡ് പരിശോധനാ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ഇവർ പറയുന്നു
ആവശ്യത്തിന് ജീവനക്കാരില്ല
എക്സ്റേ,ലാബ് സൗകര്യങ്ങളുമില്ല
അതിനാൽ പ്രദേശവാസികൾ 20 - 25 കിലോമീറ്റർ സഞ്ചരിച്ച് ആറ്റിങ്ങൽ,നെടുമങ്ങാട് താലൂക്ക് ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിൽ
ഫാർമസിസ്റ്റ്,നഴ്‌സിംഗ് അസിസ്റ്റന്റ്,ഒ.പി ടിക്കറ്റ് കൗണ്ടർ ജീവനക്കാർ എന്നിവരെയും അടിയന്തരമായി നിയമിക്കണം
പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ പതിനാറ് വാർഡുകളിലെയും സമീപ പഞ്ചായത്തുകളായ മാണിക്കൽ,നെല്ലനാട്,വാമനപുരം,കല്ലറ,പനവൂർ തുടങ്ങിയ പ്രദേശങ്ങളിലെയും ജനങ്ങളുടെ പ്രധാനാശ്രയ കേന്ദ്രമാണിത്.
ആശുപത്രിയുടെ വികസനത്തിനും,ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി,അഡിഷണൽ ചീഫ് സെക്രട്ടറി (ആരോഗ്യം),ഹെൽത്ത് ഡയറക്ടർ,ജില്ലാ മെഡിക്കൽ ഓഫീസർ,പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.
തേമ്പാമൂട് സഹദേവൻ,
ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ
ഫോറം കൺവീനർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |