
വെഞ്ഞാറമൂട്: കാർ കടയിലേക്ക് ഇടിച്ച് കയറി രണ്ടുപേർക്ക് പരിക്ക്.കടയ്ക്ക് സമീപം നടപ്പാതയിൽ നിൽക്കുകയായിരുന്ന വെഞ്ഞാറമൂട് വയ്യേറ്റ് മംഗലത്ത് വീട്ടിൽ നീതു(32),ആയൂർ ഇളമാട് ശ്രീപത്മം വീട്ടിൽ സൗദാമിനിക്കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ വൈകിട്ട് 3.30ന് തൈയ്ക്കാട് പോത്തൻകോട് ബൈപ്പാസിൽ പിരപ്പൻകോട് സമന്വയ നഗറിൽ വച്ചായിരുന്നു അപകടം.
പോത്തൻകോട് ഭാഗത്ത് നിന്നുവന്ന കാർ നടപ്പാതയും കടന്ന് കടയിലേക്ക് ഇടിച്ച് കയറി നിൽക്കുകയായിരുന്നു.കടയ്ക്ക് മുൻവശത്ത് ആളുകൾ ഉണ്ടായിരുന്നുവെങ്കിലും,ഇവർ ഓടി മാറിയതിനാൽ വൻഅപകടം ഒഴിവായി.പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |