SignIn
Kerala Kaumudi Online
Sunday, 11 October 2026 12.45 AM IST

ട്രെയിനിലെ മോഷണം: 48 പേർക്കെതിരെ കേസ്

തിരുവനന്തപുരം: ട്രെയിനിൽ മോഷണം നടത്തിയതിന് 48 പേർക്കെതിരേ കേസെടുത്ത് പൊലീസ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കവർച്ച തടയുന്നതിനുമായി റെയിൽവേ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണിത്. സംസ്ഥാനത്തും പുറത്തു നിന്നുമായി അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.

വിവിധ റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. രാത്രി കാലങ്ങളിൽ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും ഉറങ്ങിക്കിടക്കുന്ന യാത്രക്കാരേയും തിരക്കുള്ള ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരേയുമണ് മോഷ്ടാക്കൾ ലക്ഷ്യമിടുന്നത്. മോഷണ പരാതികളിൽ സൈബർ സെല്ലിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് റെയിൽവേ പൊലീസ് പ്രതികളെ പിടി കൂടിയത്. അറസ്റ്റിലായവരിൽ നിന്ന് 30 ലക്ഷത്തിലധികം രൂപ വില മതിക്കുന്ന തൊണ്ടിമുതലുകൾ പിടിച്ചെടുത്തു. 54 മൊബൈൽ ഫോണുകൾ, 2 ലാപ്ടോപ്പുകൾ, സ്വർണാഭരണങ്ങൾ, 90,000 രൂപ, ചാർജറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഉടമസ്ഥരെ കണ്ടെത്തി തിരികെ നൽകുമെന്ന് പൊലീസ് അറിയിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്തുടനീളം ട്രെയിനുകളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും നിരീക്ഷണവും പരിശോധനകളും കർശനമാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL