SignIn
Kerala Kaumudi Online
Sunday, 11 October 2026 12.44 AM IST

ഒ.ടി.സി ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം: പാളയം ഒ.ടി.സി ഹനുമാൻ ക്ഷേത്രത്തിൽ ഭക്തൻ നടയ്ക്കുവച്ച രണ്ട് വെള്ളിക്കൊമ്പുകൾ കാണാനില്ലെന്ന് പരാതി. 12 ഗ്രാം വെള്ളിയിൽ നിർമ്മിച്ച ആനക്കൊമ്പ് മാതൃകയിലുള്ള കൊമ്പുകളാണ് കാണാതായത്. ഇതേ തുടർന്ന് 28ന് സ്‌ട്രോംഗ് റൂം തുറന്ന് പരിശോധിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു.

ആഭരണങ്ങൾ വലിയശാലയിലുള്ള ദേവസ്വം ബോർഡിന്റെ സ്‌ട്രോംഗ് റൂമിലാണ് സൂക്ഷിക്കുന്നത്. പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ചുമതലൽേക്കുന്നതിന് മുമ്പ് സ്‌ട്രോംഗ് റൂമിലെ രജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് വെള്ളിക്കൊമ്പുകൾ ക്ഷേത്രത്തിൽ കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെട്ടത്.

ഉള്ളൂർ അസിസ്റ്റന്റ് കമ്മിഷണർ ഇക്കാര്യം ബോർഡിനെ അറിയിച്ചതോടെയാണ് സ്‌ട്രോംഗ് റൂം തുറക്കാൻ തീരുമാനിച്ചത്. തിരുവാഭരണം കമ്മിഷണറുടെ നേതൃത്തിലാണ് പരിശോധന. 1992ൽ നടയ്ക്കുവച്ച വെള്ളിക്കൊമ്പുകളിൽ 12 വീതം സാധാരണ നീലക്കല്ലുകൾ പതിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL