SignIn
Kerala Kaumudi Online
Sunday, 11 October 2026 12.44 AM IST

മോഷണം: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

കൊച്ചി: വൈദ്യുതിപോയ തക്കത്തിന് വീട്ടിൽ കയറി മൊബൈൽഫോണുമായി കടക്കാനുള്ള ശ്രമത്തിനിടെ തമിഴ്നാട് സ്വദേശിയെ വീട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. സേലം സ്വദേശി മുത്തു സ്വാമിയാണ് (50) പിടിയിലായത്. കഴിഞ്ഞദിവസം രാത്രി എട്ടിന് മരട് ടി.കെ.എസ് റോഡ് തൈക്കൂട്ടത്തിൽ നിർത്ത് വീട്ടിലായിരുന്നു മോഷണം. സംഭവസമയത്ത് വീട്ടുകാർ ഒന്നാം നിലയിലായിരുന്നു. താഴത്തെ നിലയിൽ അതിക്രമിച്ച് കടന്ന ഇയാൾ കിടപ്പുമുറിയുടെ അലമാര തുറന്ന് പരതിയെങ്കിലും ഒന്നും കിട്ടിയില്ല. തുടർന്നാണ് ഡൈനിംഗ് ടേബിളിൽ ഇരുന്ന ഫോണുമായി കടക്കാൻ ശ്രമിച്ചത്. ശബ്ദം കേട്ടെത്തിയ വീട്ടുകാർ തടഞ്ഞുവച്ച് മരട് പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL