SignIn
Kerala Kaumudi Online
Sunday, 11 October 2026 12.44 AM IST

സാഹിതി തിയറ്റേഴ്സിന്റെ  'ചൊറിയൻ പുഴു യുദ്ധം"  ഉദ്ഘാടനം

a

തിരുവനന്തപുരം: കെ.പി.സി.സി നാടക സമിതി തിരുവനന്തപുരം സാഹിതി തിയറ്റേഴ്സിന്റെ എട്ടാമത് നാടകം 'ചൊറിയൻ പുഴു യുദ്ധം" ത്തിന്റെ ആദ്യ ആവതരണം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു.

വൈക്കം മുഹമ്മദ് ബഷീറിന്റെ 'സ്ഥലത്തെ പ്രധാന ദിവ്യൻ" എന്ന നോവലിനെ ആസ്പദമാക്കിയാണ് നാടകം.

സാഹിതി തിയറ്റേഴ്സ് പ്രസിഡന്റ് സി.ആർ മഹേഷ് എം.എൽ.എ നിർമ്മാണം നിർവഹിച്ച നാടകത്തിൽ അഷറഫ് മുഹമ്മദ്, മുരളി ബാബു പി.ആർ.സി,പ്രദീപ് നൂറനാട്,രാജൻ ഏങ്കക്കാട്,ഉഷാധരൻ,സൂസൻ ഉഷാധരൻ,റീബ,ശശി വെൺമേനാട്,രഞ്ജിത്ത് ബാബു തുടങ്ങിയവരാണ് അഭിനേതാക്കൾ.

വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീഷ് ബഷീർ,ഉമാ തോമസ് എം.എൽ.എ,സംസ്കാര സാഹിതി സംസ്ഥാന കൺവീനർ ആലപ്പി അഷറഫ്,വർക്കിംഗ് ചെയർമാൻ എൻ.വി.പ്രദീപ് കുമാർ,കൗൺസിലർ വൈഷ്ണ സുരേഷ്,വി.ആർ. പ്രതാപൻ, രാജേഷ് മണ്ണാമ്മൂല,പന്തളം ബാലൻ,പാലോട് രവി,കൊല്ലം തുളസി,രാജീവ് ആലുങ്കൽ,ടി.എ.സുരേഷ് ബാബു,പള്ളിക്കൽ സുനിൽ,എം.ജി ശശിഭൂഷൻ,എഴുത്തുകാരി ഗിരിജ സേതുനാഥ്,ഖാദികൻ ചിറക്കര സലിംകുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL