SignIn
Kerala Kaumudi Online
Monday, 29 June 2026 6.04 AM IST

ഒല്ലൂരിൽ സിവിൽ സർവീസ് അക്കാഡമി സ്ഥാപിക്കും

foto

മണ്ണുത്തി : ഒല്ലൂർ മണ്ഡലത്തിൽ സിവിൽ സർവീസ് അക്കാഡമി സ്ഥാപിക്കുമെന്ന് കെ.രാജൻ എം.എൽ.എ അറിയിച്ചു. ഒല്ലൂർ എം.എൽ.എ വിദ്യാഭ്യാസ അവാർഡ് വിതരണത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷകളിൽ എ പ്ലസ് നേടുക മാത്രമല്ല ജീവിതത്തിൽ കൂടി എ പ്ലസ് നേടുകയാണ് പരമ പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.എസ്.എൽ.സി, പ്ലസ് ടു വിഷയങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും യു.എസ്.എസ്, എൽ.എസ്.എസ് സ്‌കോളർഷിപ്പുകൾ നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. ഹരിശ്രീ അശോകൻ, കളക്ടർ ശിഖ സുരേന്ദ്രൻ, കണ്ണൂർ കളക്ടർ വിഷ്ണു, ഇന്ത്യൻ ഫുട്ബാൾ താരം ഐ.എം. വിജയൻ, ടി.ജി.രവി, ജയരാജ് വാര്യർ, പോൾ കെ.തോമസ്, മാദ്ധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL