
ആറാട്ടുപുഴ: 24ാമത് ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ജൂലൈ 12 മുതൽ 15 വരെയാണ് സംഗീതോത്സവം. 12ന് വൈകന്നേരം 6 മണിക്ക് സംഗീതജ്ഞ മീര രാംമോഹൻ ഉത്സവം ഉദ്ഘാടനം ചെയ്യും.
ശാസ്ത്രീയ സംഗീതം മാത്രമായിരിക്കും അനുവദിക്കുക. താല്പര്യമുള്ളവർ പേര്, വയസ്സ്, വിലാസം, ഗുരുനാഥന്റെ പേര്, സംഗീതം അഭ്യസിച്ച കാലയളവ്, ആലപിക്കാൻ ഉദ്ദേശിക്കുന്ന കീർത്തനം, വാട്‌സാപ്പ് നമ്പർ, ഇമെയിൽ വിലാസം എന്നിവ വെള്ളക്കടലാസിൽ തയ്യാറാക്കി ജൂലൈ 5ന് 5 മണിക്ക് മുൻപായി എത്തിക്കണം.
വിലാസം: സെക്രട്ടറി, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി, ആറാട്ടുപുഴ (പി.ഒ), തൃശൂർ 680562. https://forms.gle/WJfDfCbY9WJFCZzM8 ൽ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക് 9947022611
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |