പുതുക്കാട്: എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയനിൽ ശ്രീനാരായണഗുരുദേവന്റെ മഹാസമാധി ആചരിച്ചു. അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ടി.കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
യോഗം ഡയറക്ടർ ബോർഡ് അംഗം കെ.ആർ.ഗോപാലൻ ഭദ്രദീപ പ്രകാശനം നടത്തി. എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. അമൽ സി. രാജൻ ഗുരുദേവ പ്രഭാഷണം നടത്തി. യോഗം ഡയറക്ടർ കെ.ആർ. രഘു മാസ്റ്റർ, യൂണിയൻ വൈസ് പ്രസിഡന്റ് ബേബി കീടായിൽ, യൂണിയൻ കൗൺസിലർമാരായ രാജീവ് കരവട്ട്, സുകുമാരൻ പുന്നക്കത്തറയിൽ , പെൻഷനേഴ്‌സ് കൗൺസിൽ കേന്ദ്ര സമിതി അംഗം എം.കെ.നാരായണൻ, പി.ആർ.വിജയകുമാർ, പി.ആർ. ശിവരാമൻ മാസ്റ്റർ, സി.കെ.കൊച്ചുകുട്ടൻ, അഡ്വ. സാബുരാജ് ചുള്ളിക്കാട്ടിൽ,ഹരിദാസ് വാഴപ്പിള്ളി, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി നിഖിൽ, പ്രസിഡന്റ് ശരത് പെരുമറത്ത്, വനിതാ സംഘം പ്രസിഡന്റ് രജനി സുധാകരൻ, എം.കെ.അനിൽകുമാർ, പി.വി.നന്ദകുമാർ എന്നിവർ പ്രസംഗിച്ചു. ഗുരുപൂജ, സമൂഹപ്രാർത്ഥന, പ്രസാദ വിതരണം എന്നിവ ഉണ്ടായി. എസ്.എൻ.ഡി.പി യോഗം സൈബർസേന കേന്ദ്രസമിതി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഭിലാഷ് പാറമേലിനെ യോഗത്തിൽ അനുമോദിച്ചു.
ചാലക്കുടി യൂണിയൻ
ചാലക്കുടി: എസ്.എൻ.ഡി.പി ചാലക്കുടി യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ മഹാസമാധി ദിനം ആചരിച്ചു. എസ്്.എൻ.സമാജം ട്രസ്റ്റിന്റെ സഹകരണത്തോടെ കൂടപ്പുഴ സുബ്രഹ്മണ്യ ക്ഷേത്രം ഹാളിൽ പ്രാർത്ഥന, ഗുരുദേവ കൃതികളുടെ ആലാപനം,ഗുരുപൂജ,ശാന്തി യാത്ര,അന്നദാനം എന്നിവ നടന്നു.യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി രാവിലെ ഉപവാസ യജ്ഞം ഉദ്ഘാടനം ചെയ്തു.ക്ഷേത്രം മേൽശാന്തി കെ. ബാബുലാൽ കാർമ്മികനായി.വൈകിട്ട് നടന്ന ശാന്തി യാത്രയിൽ നിരവധി ഗുരുദേവ ഭക്തർ പങ്കെടുത്തു.യൂണിയൻ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ,ശ്രീനാരായണ സമാജം സെക്രട്ടറി എ.ടി.ബാബു,വനിതാ സംഘം യൂണിയൻ സെക്രട്ടറി അജിത നാരായണൻ,യൂത്ത് മൂവ്മെന്റ് സെക്രട്ടറി മനോജ് പള്ളിയിൽ,പി.ആർ.മോഹനൻ, ടി.വി.ഭഗി, സി.ജി. അനിൽകുമാർ, ഇ.എസ്.അനിയിൻ തുടങ്ങിയവർ നേതൃത്വം നൽകി.
നാട്ടിക യൂണിയൻ
തൃപ്രയാർ : എസ്.എൻ.ഡി.പി നാട്ടിക യൂണിയന്റെ നേതൃത്വത്തിൽ ഹാളിൽ മഹാഗുരുദേവ സമാധി ആചരണം നടന്നു. സമൂഹാർച്ചന, സമൂഹപ്രാർത്ഥന,ഗുരുദേവകൃതികളുടെ ആലാപനം എന്നിവയോടെ ഭക്ത്യാദരപൂർവ്വം ഗുരു സമാധി ആചരിച്ചു. നാട്ടിക യൂണിയന്റെ കീഴിലുള്ള വിവിധ ശാഖകളിൽ നിന്നെത്തിയ ഗുരുഭക്തർ പങ്കുചേർന്നു. യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, വൈസ് പ്രസിഡന്റ് പി.വി.സുദീപ്, സെക്രട്ടറി മോഹനൻ കണ്ണംപുള്ളി, ജയന്തൻ പുത്തൂർ, പ്രകാശ് കടവിൽ, നാരായണ ദാസ് കരീപ്പാടത്ത്, കെ.എസ്. ദീപൻ,സി.എസ്.ഗണേശൻ, നരേന്ദ്രൻ തയ്യിൽ, പി.പി.ബിനോയ്, പി.എസ്.പ്രജോദ്, ബിന്ദു മനോജ്, ശ്രീജാ മൗസമി തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |