
തൃശൂർ: ഗുരുസമാധി ദിനാചരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം യൂണിയനുകളുടെയും ശാഖകളുടെയും വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ ജില്ലയിൽ ഉപവാസം, സമൂഹപ്രാർത്ഥന, സമൂഹസദ്യ എന്നിവ നടന്നു. എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99ാം മഹാസമാധി ദിനാചരണം വടക്കുന്നാഥ ക്ഷേത്ര മൈതാനം തെക്കേ ഗോപുരനടയിൽ നടന്നു. രാജൻ ജെ. പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഐ.ജി. പ്രസന്നൻ അദ്ധ്യക്ഷനായി. അസി. സെക്രട്ടറി കെ.വി. സദാനന്ദൻ ഗുരുദേവന്റെ ഛായാചിത്രത്തിന് മുന്നിൽ ഭദ്രദീപം തെളിച്ചു.
എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാസംഘം സെക്രട്ടറിയും കേന്ദ്ര സ്‌പൈസസ് ബോർഡ് ചെയർപേഴ്‌സണുമായ അഡ്വ. സംഗീത വിശ്വനാഥൻ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി മോഹൻ കുന്നത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് ടി.ആർ. രഞ്ജു നന്ദിയും പറഞ്ഞു.
ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.വി. വിജയൻ, എൻ.വി. രഞ്ജിത്ത്, യൂണിയൻ കൗൺസിലർമാരായ ഇന്ദിരാദേവി ടീച്ചർ, പി.ഡി. വിശ്വേശ്വരൻ, കെ.ആർ. ഉണ്ണിക്കൃഷ്ണൻ, എൻ.വി. മോഹൻദാസ്, കെ.കെ. ഭഗീരഥൻ, കെ.ആർ. മോഹനൻ, എ.കെ. ഗംഗാധരൻ, പി.കെ. കേശവൻ, കെ.എസ്. വിശ്വംഭരൻ, വനിതാസംഘം പ്രസിഡന്റ് പത്മിനി ഷാജി, സെക്രട്ടറി എം.ആർ. രാജശ്രീ, കോർപ്പറേഷൻ കൗൺസിലർ ഷാജു കുണ്ടോളി, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വി.ഡി. സുഷിൽകുമാർ എന്നിവർ പങ്കെടുത്തു.
മണ്ണുത്തി യൂണിയൻ
തൃശൂർ: എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയനിൽ ശ്രീനാരായണ ഗുരു സമാധി ദിനാചരണം നടത്തി. യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.കെ. സുധാകരൻ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ബോർഡ് അംഗം ചിന്തു ചന്ദ്രൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് എ.വി. ബീന ടീച്ചർ, സെക്രട്ടറി കെ.ജി. കുമാരി, കെ.എസ്. രമേശൻ, യൂണിയൻ സൈബർസേന വൈസ് ചെയർമാൻ ടി.എ. വിജയൻ, സുജിത, കുമാരസംഘം കോ-ഒാർഡിനേറ്റർ ശ്രീഹരി സുമേഷ് എന്നിവർ ആശംസകൾ നേർന്നു. യൂണിയൻ കൗൺസിലർ ജനാർദ്ദനൻ പുളിങ്കുഴി സ്വാഗതവും വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ പൊന്നൂക്കര നന്ദിയും പറഞ്ഞു.
തലപ്പിള്ളി യൂണിയൻ
വടക്കാഞ്ചേരി: ഗുരുദേവ മഹാസമാധി ദിനം എസ്.എൻ.ഡി.പി തലപ്പിള്ളി യൂണിയന്റെ നേതൃത്വത്തിൽ ഗുരുദേവൻ സ്ഥാപിച്ച പാർളിക്കാട് നടരാജഗിരി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രാങ്കണത്തിലായിരുന്നു പരിപാടികൾ. ഉപവാസം, ഗുരുദേവ കൃതികളുടെ പാരായണം, വിശേഷാൽ ഗുരുപൂജ, വിശ്വശാന്തി ഹോമം, സമൂഹപ്രാർത്ഥന, അന്നദാനം എന്നിവ നടന്നു. യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ്, പ്രസിഡന്റ് എം.എസ്. ധർമരാജൻ, കെ.കെ. ബിജു, പി.ജി. ബിനോയ്, അനിത ശശിധരൻ, ഷീബ വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രം മേൽശാന്തി പി.എസ്.വിനു കാർമികത്വം വഹിച്ചു.
ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: ശ്രീനാരായണ ഗുരു സമാധി ദിനാചരണം മേഖലയിൽ വിവിധ പരിപാടികളോടെ നടന്നു. മുകുന്ദപുരം യൂണിയനിലെ മുഴുവൻ ശാഖായോഗങ്ങളിലും രാവിലെ മുതൽ ഗുരുപൂജ, സമൂഹാർച്ചന, അന്നദാനം, പ്രസാദ വിതരണം എന്നിവ നടന്നു. യൂണിയൻ ആസ്ഥാനത്തെ ചടങ്ങുകൾക്കുശേഷം ഉച്ചതിരിഞ്ഞ് നടന്ന സമാധിപൂജയ്ക്കും പ്രഭാഷണത്തിനും യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, സെക്രട്ടറി കെ.കെ. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |