SignIn
Kerala Kaumudi Online
Wednesday, 14 October 2026 6.16 AM IST

പാലപ്പിള്ളിയിൽ പുലിയിറങ്ങി

photo
1

മൂരിക്കുട്ടിയെ കൊന്നു


പാലപ്പിള്ളി: നടാംപാടം ഗേറ്റിന് സമീപം മൂരിക്കുട്ടിയെ പുലി കൊന്ന നിലയിൽ കണ്ടെത്തി.ഇന്നലെ രാവിലെ ടാപ്പിംഗ് തൊഴിലാളികളാണ് റബർ തോട്ടത്തിൽ മൂരിക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ചിമ്മിനി ഡാം റോഡിനോട് ചേർന്നുള്ള തോട്ടത്തിലാണ് ജഡം കണ്ടത്. തിങ്കളാഴ്ച രാത്രി പട്രോളിംഗ് നടത്തുന്നതിനിടെ ഇവിടെ പുലി റോഡ് മുറിച്ചുകടക്കുന്നത് കണ്ടതായി വനംവകുപ്പ് വാച്ചർമാർ പറഞ്ഞു. പുലിയെ കണ്ടതോടെ പശുക്കൾ കൂട്ടത്തോടെ ഓടുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും ഇവർ പറഞ്ഞു. തോട്ടം തൊഴിലാളികളുടെ താമസസ്ഥലത്തിന് സമീപം പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊല്ലുന്നത് പതിവായതോടെ ആശങ്കയിലാണ് തൊഴിലാളികളും നാട്ടുകാരും. പ്രദേശത്ത് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് ഇവരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL