SignIn
Kerala Kaumudi Online
Tuesday, 13 October 2026 10.26 AM IST

സംസ്ഥാന സ്‌കൂൾ ഗെയിംസിനിടെയുണ്ടായ അപകടം; കേസെടുത്ത് പൊലീസ്, പന്തൽ നിർമാണത്തിൽ ഗുരുതര വീഴ്‌ചയെന്ന് കണ്ടെത്തൽ

school-games-venue
അപകടമുണ്ടായ പന്തൽ

തൃശൂർ: സംസ്ഥാന സ്‌കൂൾ ഗെയിംസിന്റെ ഭാഗമായുള്ള നീന്തൽ മത്സരം നടക്കുന്നതിനിടെ അക്വാട്ടിക് കോംപ്ലക്‌സ് ഗ്യാലറിയിലെ ഷീറ്റുകൾ ഇളകി വീണ സംഭവത്തിൽ പൊലീസ് കേസെടുത്തു. താത്‌കാലിക പന്തൽ നിർമിച്ചതിൽ ഗുരുതര വീഴ്ചയുണ്ടായെന്നാണ് എഫ്‌‌ഐആറിൽ പറയുന്നത്. പന്തൽ നിർമാണത്തിൽ അപാകതയുണ്ട്. നട്ടും ബോൾട്ടുമൊന്നും ഉപയോഗിച്ച് ഷീറ്റുകൾ ഉറപ്പിച്ചിരുന്നില്ലെന്നും എഫ്‌ഐആറിൽ ചൂണ്ടിക്കാട്ടുന്നു. എഫ്‌ഐആറിൽ നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ല. അപകടം നടന്ന് രണ്ടാഴ്‌ചയ്ക്ക് ശേഷമാണ് തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അപകടത്തിൽ വിദ്യാർത്ഥികളടക്കം അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. അശ്വിനി ജംഗ്ഷനിലെ അക്വാട്ടിക് കോംപ്ലക്‌സ് ഗ്യാലറിക്ക് മുകളിൽ താത്കാലികമായി സ്ഥാപിച്ച അലുമിനിയം ഷീറ്റുകളാണ് ശക്തമായ കാറ്റിലും മഴയിലും ഇളകിവീണത്. ഒക്‌ടോബർ ഒന്നിന് വൈകിട്ട് 6.30നായിരുന്നു സംഭവം.

വിദ്യാർത്ഥികളും മാതാപിതാക്കളുമടക്കം ആ സമയം ഗ്യാലറിയിലുണ്ടായിരുന്നു. പരിക്കേറ്റവരെ ഉടൻ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സരം കാണാനെത്തിയ സെന്റ് മേരീസ് കോളേജിലെ നീന്തൽതാരം കൂടിയായ ദേവിക (18), തിരുവനന്തപുരം സ്വദേശികളായ ഋഷികേശ് എസ്.സദൻ (17), അഭിനവ് അജിക്ക് (17), ശ്രീഹരി ശ്രീജിത്ത് (17), പ്രിയ (42) എന്നിവർക്കാണ് പരിക്കേറ്റത്. ദേവികയുടെ തലയ്ക്ക് അഞ്ച് തുന്നലിടേണ്ടിവന്നിരുന്നു. കായികമേളയിൽ 50 മീറ്റർ ഫ്രീസ്റ്റെെലിൽ മത്സരിക്കേണ്ട ശ്രീഹരി എന്ന വിദ്യാർത്ഥിക്ക് കാൽ വിരലിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

English Summary

Thrissur police have registered a case regarding the collapse of a temporary pandal at the State School Games swimming competition on October 1. Five people, including students, were injured when aluminium sheets fell due to strong wind and rain. The FIR highlights serious lapses in construction, noting sheets were unsecured. No one has been named in the FIR two weeks post-incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THRISSUR SCHOOL GAMES, STATE SCHOOL GAMES ACCIDENT, SCHOOL GAMES VENUE DAMAGED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY