തൃശൂർ: വന ജനിതകശാസ്ത്രം, ജൈവവൈവിദ്ധ്യ സംരക്ഷണം, സുസ്ഥിര വനപരിപാലനം എന്നീ മേഖലകളിലെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സമഗ്ര സംഭാവനകൾ മുൻനിറുത്തി കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാര്യർക്ക് അന്താരാഷ്ട്ര ഐക്കോണിക് സയന്റിസ്റ്റ് പുരസ്കാരം. കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഗവേഷണ അംഗീകാരഅക്കാഡമിക് പിന്തുണാ വേദിയായ സെന്റിഫിക് ലോറൽസ് ആണ് പുരസ്കാരം സമ്മാനിച്ചത്. ക്ലോണൽ വനവത്കരണം, ലവണസഹിഷ്ണുതയുള്ള കാറ്റാടി ക്ലോണുകളുടെ വികസനം, ഡിജിറ്റൽ വനശാസ്ത്രം തുടങ്ങിയ മേഖലകളിൽ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. വനശാസ്ത്ര രംഗത്തെ മികച്ച ദേശീയ ഗവേഷകനുള്ള പുരസ്കാരം, സ്പ്രിംഗർ നേച്ചറിന്റെ മികച്ച എഡിറ്റർക്കുള്ള അന്താരാഷ്ട്ര പുരസ്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങൾലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |