SignIn
Kerala Kaumudi Online
Wednesday, 14 October 2026 6.16 AM IST

പന്തൽ തകർന്ന അപകടം: രണ്ടാഴ്ചയ്ക്കുശേഷം കേസെടുത്ത് പൊലീസ്

photo
1

തൃശൂർ: സംസ്ഥാന സ്‌കൂൾ നീന്തൽ മത്സരത്തിനിടെ താത്കാലിക മേൽക്കൂര തകർന്നുവീണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരിക്കേറ്റ സംഭവത്തിൽ രണ്ടാഴ്ചയ്ക്കുശേഷം കേസെടുത്ത് പൊലീസ്. അപകടത്തെക്കുറിച്ച് 12ന് വിദ്യാഭ്യാസ ഉപഡയറക്ടർ ടി. ഷൈല നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ ഈസ്റ്റ് എസ്.ഐ. ഇ.പി. ജോഷി കേസ് രജിസ്റ്റർ ചെയ്തത്. ഇതോടെ അക്വാട്ടിക് കോംപ്ലക്‌സിലെ പ്രധാന നീന്തൽക്കുളം പരിശീലനത്തിനായി വിട്ടുനൽകാമെന്ന് സ്‌പോർട്‌സ് കൗൺസിൽ അധികൃതരെ പൊലീസ് അറിയിച്ചു.
നീന്തൽക്കുളത്തിന് മുകളിൽ താത്കാലിക പന്തൽ നിർമ്മിച്ചതിൽ ഗുരുതരമായ വീഴ്ചകളും സുരക്ഷാ അപാകതകളും ഉണ്ടായെന്നാണ് റിപ്പോർട്ട്.

പന്തൽ നിർമ്മാണത്തിൽ അപാകതകൾ ഉണ്ടായിരുന്നെന്നും ഷീറ്റുകൾ ഞെട്ടും ബോൾട്ടും ഉപയോഗിച്ച് ഉറപ്പിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. മത്സരത്തിനിടെയുണ്ടായ കാറ്റിലും മഴയിലുംപെട്ട് താത്കാലിക മേൽക്കൂര തകർന്നുവീണ് പത്തോളം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമാണ് പരിക്കേറ്റത്. നാലു കുട്ടികളുടെ തലയ്ക്കാണ് പരിക്കറ്റത്.

മുന്നൊരുക്കങ്ങളില്ലാതെ


ഗെയിംസിനിടെ ഉണ്ടായ അപകടത്തിൽ കായിക വകുപ്പിന് ഉത്തരവാദിത്വമില്ലെന്നു മന്ത്രി ഒ.ജെ. ജനീഷ് നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. മത്സരം നടക്കുന്ന കാര്യം ഉദ്യോഗസ്ഥർ അറിയിച്ചിരുന്നില്ലെന്ന് കോർപ്പറേഷൻ ഭരണാധികാരികളും വെളിപ്പെടുത്തി. അക്വാട്ടിക്‌സ് കോംപ്ലക്‌സിൽ നിർമ്മാണം നടത്താൻ സ്‌പോർട്‌സ് കൗൺസിലിന്റെ അനുമതി തേടണമായിരുന്നെന്നും മത്സരം നടത്താനുള്ള അനുമതി മാത്രമാണു വകുപ്പ് തേടിയതെന്നും സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സി. സുമേഷ് ആരോപിച്ചിരുന്നു.

മതിയായ മുന്നൊരുക്കങ്ങളോ തയ്യാറെടുപ്പുകളോ ഇല്ലാതെയാണ് മത്സരങ്ങൾ സംഘടിപ്പിച്ചതെന്ന് എ.ഡി.ജി.പിക്ക് ഇന്റലിജൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL