
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ രണ്ടാം വാർഷിക ഗവേഷണ ദിനാചരണം ഇന്ന് വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യും. 428 ബിരുദ വിദ്യാർത്ഥികൾക്ക് റിസർച്ച് അപ്രിസിയേഷൻ അവാർഡും 10,000 രൂപ വീതമുള്ള ഗവേഷണ സ്കോളർഷിപ്പും വിതരണം ചെയ്യും. ഡോ. എം.എസ്. വല്യത്താൻ സ്മാരക പ്രഭാഷണം ഐ.സി.എം.ആർ. അഡീഷണൽ ഡയറക്ടർ ജനറൽ പ്രൊഫ. ഡോ. സംഗമിത്ര പതി നടത്തും. മെഡിക്കൽ, ഡെന്റൽ, നഴ്സിംഗ്, ഫാർമസി, ആയുർവേദ, ഹോമിയോ, പാരാമെഡിക്കൽ മേഖലകളിൽ വിദ്യാർത്ഥികളിൽ ബിരുദതലത്തിൽ തന്നെ ഗവേഷണാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് അവാർഡുകൾ നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |