SignIn
Kerala Kaumudi Online
Wednesday, 14 October 2026 6.16 AM IST

ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ്

sumesh-cycle
ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സി. സുമേഷ് ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: ജില്ലാ സൈക്കിൾ പോളോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ സബ് ജൂനിയർ, ജൂനിയർ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സി. സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എ. ഹസൻ അദ്ധ്യക്ഷനായി. ഫാ. ജോസ് കൊടിയൻ മുഖ്യാതിഥിയായി. സംഘാടക സമിതി ചെയർമാൻ അഡ്വ. ജോഷി ഫ്രാൻസിസ്, സെക്രട്ടറി കെ.എച്ച്. സനൂബ്, ട്രഷറർ യു. ഗോപി മനോഹരൻ, എം.എം. ബാബു തുടങ്ങിയവർ സംസാരിച്ചു. ടൂർണമെന്റിൽ വിജയികളായവർക്ക് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് അഖിൽ അനിരുദ്ധൻ സമ്മാനദാനം നിർവഹിച്ചു. മത്സരങ്ങളിൽ എസ്.എൻ. ഗേൾസ് സ്‌കൂൾ കണിമംഗലവും ബി.വൈ.സി പൂമലയും ജേതാക്കളായി. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി വിവിധ ടീമുകൾ മത്സരങ്ങളിൽ മാറ്റുരച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL