
തൃശൂർ: തൃശൂർ ജില്ലാ സഹോദയ സ്കൂൾ കോംപ്ലകസ് സംഘടിപ്പിക്കുന്ന കലോത്സവം ഇന്ന് ആറ്റൂർ അറഫ ഇംഗ്ലീഷ് സ്കൂളിൽ തുടങ്ങും. എഴുപതോളം സ്കൂളുകളിൽ നിന്നായി 5,500 വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. 14ന് രാവിലെ 10ന് ഉദ്ഘാടന സമ്മേളനത്തിൽ തൃശൂർ സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ് ഡോ. ദിനേഷ് ബാബു അദ്ധ്യക്ഷനാകും. സാഹിത്യകാരൻ വൈശാഖൻ ഉദ്ഘാടനം ചെയ്യും. അറഫ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.എസ്. ഹംസ കലോത്സവ സന്ദേശം നൽകും. കെ.എസ്. അബ്ദുല്ല വിശിഷ്ടാതിഥിയെ ആദരിക്കും. സന്ദീപ് കൊന്നനത്ത്, എൻ.എസ്. വർഗീസ്, സ്മിത ഹരിദാസ്, മേഴ്സി ജോസഫ് എസ്.എച്ച്., പി.എച്ച്.സജീവ് കുമാർ,ഷമീം ബാവ, ഡോ. വി. ബിന്ദു എന്നിവർ പ്രസംഗിക്കും. 16നാണ് സമാപനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |