
തൃശൂർ: മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സർവീസ് സഹകര ബാങ്കും ചേർന്ന് ഏർപ്പെടുത്തിയ മുല്ലനേഴി പുരസ്കാരം കവി കുരീപ്പുഴ ശ്രീകുമാറിന് സമർപ്പിക്കും. 15001 രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. അശോകൻ ചരുവിൽ പി.എൻ. ഗോപീകൃഷ്ണൻ ,ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഡോ.സി. രാവുണ്ണി, പ്രിയനന്ദനൻ എന്നിവരായിരുന്നു ജൂറി. കവിതാ രചനാമത്സരത്തിൽ അത്തൂഫ യാസിൻ (കെ.എ.എച്ച്.എസ്.എസ് കോട്ടോപ്പാടം), അഭിനയ. കെ (ജി.എം.എം.എച്ച്.എസ്.എസ് പാലക്കാട്),ഹർഷിത. എസ്(സി.എ.എച്ച്.എസ്.എസ് കുഴൽമന്ദം) ,നിവേദിത എം.ബി (ജി.എച്ച്.എസ്.എസ് ആനക്കര), ഷാന ഫാത്തിമ (കെ.എ.എച്ച്.എസ്.എസ് കോട്ടോപ്പാടം) എന്നിവർ അർഹരായി. 22ന് സാഹിത്യ അക്കാഡമിയിൽ വച്ച് റഫീക് അഹമ്മദ് പുരസ്കാരങ്ങൾ സമർപ്പിക്കും. അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. പി.എൻ. ഗോപീകൃഷ്ണൻ മുല്ലനേഴി സ്മാരകപ്രഭാഷണം നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |