SignIn
Kerala Kaumudi Online
Thursday, 15 October 2026 5.42 AM IST

 കേരള കലാമണ്ഡലം അതിഥി ദേവോ ഭവ; ഗസ്റ്റ് ഹൗസ് ഒഴിവില്ല

photo-

ചെറുതുരുത്തി: കേരളീയ കലകളുടെ പാരമ്പര്യവും പൈതൃകവും ഉയർത്തിപ്പിടിക്കുന്ന കേരളകലാമണ്ഡലത്തിലെ ഗസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്യുന്നതായി ആരോപണം. കലാമണ്ഡലം സന്ദർശിക്കുന്ന വിശിഷ്ട വ്യക്തികൾക്കും ഭരണസമിതി അംഗങ്ങൾക്കും വൈസ്‌ചാൻസലർക്കും താമസസൗകര്യം ഒരുക്കുന്നതിനായി ഉദ്ദേശിച്ചിട്ടുള്ള ഗസ്റ്റ് ഹൗസ് നിലവിൽ താത്കാലിക ജീവനക്കാരുൾപ്പെടെയുള്ളവർ കൈവശം വെച്ചിരിക്കുന്നതായാണ് ആരോപണം. ഗസ്റ്റ് ഹൗസ് ഉപയോഗിക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന കാര്യത്തിലും ചോദ്യങ്ങൾ ഉയരുന്നുണ്ട്. സ്ഥാപനത്തിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വിനിയോഗിക്കേണ്ട താമസസൗകര്യം മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നത് കലാമണ്ഡലത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. നവരാത്രിയോടനുബന്ധിച്ച് കേരളകലാമണ്ഡലത്തിൽ ഒൻപത് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന അംബ ഫെസ്റ്റിൽ പങ്കെടുക്കാൻ നിരവധി പ്രമുഖ വ്യക്തികളും പ്രശസ്ത കലാകാരന്മാരുമാണ് എത്തുന്നത്. താമസസൗകര്യം ഒരുക്കേണ്ട സാഹചര്യത്തിൽ ഗസ്റ്റ് ഹൗസിൽ മുറികൾ ലഭ്യമല്ലാത്തതിനാൽ പുറത്തുള്ള ഹോട്ടലുകളിൽ മുറികൾ ബുക്ക് ചെയ്യേണ്ടിവരുന്നതായാണ് വിവരം. ഇത് സ്ഥാപനത്തിന് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതിനൊപ്പം അതിഥികൾക്ക് സ്വന്തം സ്ഥാപനത്തിൽ തന്നെ താമസസൗകര്യം ഒരുക്കാനുള്ള സാദ്ധ്യതയും ഇല്ലാതാക്കുന്നു.

ഗസ്റ്റ് ഹൗസിന്റെ ഉപയോഗം സംബന്ധിച്ച് വ്യക്തമായ പരിശോധന നടത്തി, അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തുന്ന പക്ഷം ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സ്ഥാപനത്തിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് താമസസൗകര്യം ഉറപ്പാക്കണമെന്നും ആവശ്യമുയരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL