
തൃശൂർ: ജീവിതസാഹചര്യങ്ങളിലെ മാറ്റം കാരണം അർഹത നഷ്ടപ്പെട്ടിട്ടും അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണനാ വിഭാഗം റേഷൻകാർഡുകൾ സ്വമേധയാ സറണ്ടർ ചെയ്ത് പിഴയിൽ നിന്ന് ഒഴിവാക്കുന്നതിന് സർക്കാർ സാവകാശം അനുവദിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഡിസംബർ 8വരെയുള്ള കാലയളവിൽ അതത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ കാർഡുകൾ സറണ്ടർ ചെയ്യാം. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപന ജീവനക്കാർ, അദ്ധ്യാപകർ, സർവീസ് പെൻഷൻകാർ, ആദായ നികുതി ഒടുക്കുന്നവർ, സ്വന്തമായി ഒരേക്കറിന് മേൽ ഭൂമിയുള്ളവർ, 1,000 ചതുരശ്ര അടിക്കുമേൽ വിസ്തീർണ്ണമുള്ള വീടോ ഫ്ലാറ്റോ ഉള്ളവർ, ഉപജീവന മാർഗ്ഗമല്ലാത്ത നാല് ചക്രവാഹനം സ്വന്തമായുള്ളവർ തുടങ്ങിയവർ മുൻഗണന കാർഡുകൾ കൈവശം വച്ചിട്ടുണ്ടെങ്കിൽ നിർബന്ധമായും സറണ്ടർ ചെയ്യേണ്ടതാണെന്ന് ഡി.എസ്.ഒ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |