
ചെറുതുരുത്തി: കല എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന സമന്വയ ശക്തിയാണെന്ന് വൈശാഖൻ. ലോകത്തിലെ യഥാർത്ഥ അത്ഭുതം കുട്ടികളാണ്. കലയിലൂടെ കുട്ടികളുടെ ഭാവനയും സർഗാത്മകതയും വികസിക്കണം. പരാജയം പോലും ജീവിതത്തിലെ വിലപ്പെട്ട അനുഭവമാണെന്നും കൂട്ടിച്ചേർത്തു. ആറ്റൂർ അറഫ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന സഹോദയ ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ജില്ലയിലെ എഴുപതോളം സ്കൂളുകളിൽ നിന്നായി 5,500 വിദ്യാർത്ഥികൾ നാല് വിഭാഗങ്ങളിലായി 150 ഇനങ്ങളിൽ 30 വേദികളിലായി മാറ്റുരയ്ക്കും.
തൃശൂർ സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ് ഡോ.ദിനേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. അറഫ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.എസ്.ഹംസ കലോത്സവ സന്ദേശം നൽകി. അറഫ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എസ്.അബ്ദുല്ല വിശിഷ്ടാതിഥിയെ ആദരിച്ചു.
സഹോദയ ട്രഷറർ സിസ്റ്റർ മേഴ്സി ജോസഫ് എസ്.എച്ച്, വൈസ്പ്രസിഡന്റ് സജീവ് കുമാർ പി.എച്ച്, ജോ.സെക്രട്ടറി ഡോ.വി.ബിന്ദു എന്നിവർ സംസാരിച്ചു. അറഫ ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ പി.എം. അബ്ദുല്ലത്തീഫ്, വൈസ്ചെയർമാൻ കെ.എം.മുഹമ്മദ്, സെക്രട്ടറി എം.വി.സുലൈമാൻ എന്നിവർ പങ്കെടുത്തു. ജനറൽ കൺവീനറും അറഫ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പലുമായ ജാസ് എം.എ.സ്വാഗതവും സഹോദയ ജനറൽ സെക്രട്ടറി ഷമീം ബാവ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |