
തൃശൂർ: കെ.പി.സി.സി സംസ്കാര സാഹിതി അടാട്ട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയലാർ സ്മൃതി സദസ് സംഘടിപ്പിച്ചു. മുതുവറ പുഴയ്ക്കൽ പബ്ലിക് ലൈബ്രറിയുടെ സി.എൻ.ബാലകൃഷ്ണൻ മെമ്മോറിയൽ ഹാളിൽ ചേർന്ന പരിപാടി മുതിർന്ന മാദ്ധ്യമപ്രവർത്തകൻ സി.എ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സംസ്കാര സാഹിതി മണ്ഡലം ചെയർമാൻ ഉണ്ണിക്കൃഷ്ണൻ ടി.അടാട്ട് അദ്ധ്യക്ഷനായി. മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാറും എഴുത്തുകാരനുമായ എം.എസ്.ബാലകൃഷ്ണൻ, ആചാര്യശ്രീ അവാർഡ് ജേതാവ് ജയ്സൻ മാസ്റ്റർ എന്നിവരെ ആദരിച്ചു. സംസ്കാര സാഹിതി ജില്ലാ കൺവീനർ അനിൽ സാമ്രാട്ട് മുഖ്യാതിഥിയായി. വടക്കാഞ്ചേരി നിയോജക മണ്ഡലം ചെയർമാൻ ആനന്ദൻ അടാട്ട്, കൺവീനർ ഉണ്ണിമാസ്റ്റർ, ജില്ലാ സെക്രട്ടറി ധന്യ മതിലകത്ത് തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം കൺവീനർ സി.എൻ.രാജൻ സ്വാഗതവും മണ്ഡലം സെക്രട്ടറി ബാബു അക്കര നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |