
ആമ്പല്ലൂർ: അളഗപ്പനഗർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ഡി.സി.സി പ്രസിഡന്റ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ച് ജില്ലയിലെ രാഷ്ട്രീയപൊതുരംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന എം.പി.ഭാസ്കരൻ നായരുടെ ആറാം ചരമവാർഷികം ആചരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആമ്പല്ലൂർ കോൺഗ്രസ് ഭവനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അലക്സ് ചുക്കിരി അദ്ധ്യക്ഷനായി.
കോൺഗ്രസ് നേതാക്കളായ സെബി കൊടിയൻ, കെ.എൽ.ജെയ്സൺ, ആന്റണി കുറ്റൂക്കാരൻ, അനിൽ കുനിയത്ത്, ഭാഗ്യവതി ചന്ദ്രൻ, ആന്റസ് കണ്ണമ്പുഴ, പ്രിൻസൻ തയ്യാലക്കൽ, കെ.രാജേശ്വരി,സന്തോഷ് ഐത്താടൻ,എം.പി.വർഗീസ്, ജിമ്മി മഞ്ഞളി,എസ്. ഹരീഷ് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |