SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.25 AM IST

ഇൻഡോർ സ്റ്റേഡിയത്തിൽ അഴിമതി ആരോപണം അടിസ്ഥാനരഹിതം: വികസന സമിതി

കൽപ്പറ്റ: താഴെ കരണിയിൽ ഇൻഡോർ സ്റ്റേഡിയത്തിന്റെ പേരിൽ അഴിമതി നടന്നതായി ലോക്കൽ ഗവേൺസ് വാച്ച് എന്ന സംഘടനയുടെ പേരിൽ പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വികസന സമിതി അറിയിച്ചു. താൻ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഇൻഡോർ സ്റ്റേഡിയം ആരംഭിക്കാൻ ശ്രമം തുടങ്ങിയതെന്ന് നിലവിലെ പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനുജേക്കബ് പറഞ്ഞു. വികസന സമിതി അംഗങ്ങൾ ഷെയർ എടുത്താണ് 18 സെന്റ് സ്ഥലം വാങ്ങിയത്. വിവിധ നിയമനടപടികൾ പൂർത്തിയാക്കി ഈ മാസം ഏഴിനാണ് ആദ്യമായി നികുതി സ്വീകരിച്ചത്. പല വ്യക്തികളിൽ നിന്ന് പണം സമാഹരിച്ചാണ് ഇടപാടുകൾ നടത്തിയതെന്നും സമിതി വ്യക്തമാക്കി. സുതാര്യമായി നടത്തിയ പ്രവർത്തിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് ഗൂഢതാൽപര്യം ലക്ഷ്യമിട്ടാണെന്നും അത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭാരവാഹികൾ കൽപ്പറ്റയിൽ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ബിനോ ജേക്കബ് (ബ്ലോക്ക് പഞ്ചായത്ത് അംഗം), പി.ടി. സുരേന്ദ്രൻ, കെ.ആർ. ബിജുകുമാർ, ഒ.ടി. പ്രഭാകരൻ, അയ്യൂബ് റാവുത്തർ എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL