SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.37 AM IST

അമേരിക്കയിൽ ഫുഡ് ഫെസ്റ്റിവലിനിടെ വെടിവയ്‌പ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു

police
ആക്രമണം നടന്ന സ്ഥലത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്ന പൊലീസ് (photo credit: X )

വാഷിംഗ്ടൺ: അമേരിക്കയിലെ സിയാറ്റിലിൽ ഫുഡ് ഫെസ്റ്റിവലിനിടെ ഉണ്ടായ വെടിവയ്‌പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. പ്രാദേശിക ഭക്ഷണസ്റ്റാളുകളും തത്സമയ സംഗീതപരിപാടികളും ഉൾപ്പെടുന്ന 'ബൈറ്റ് ഓഫ് സിയാറ്റിൽ' എന്ന പരിപാടിക്കിടെയാണ് വെടിവയ്പ്പ് നടന്നത്. സംഭവത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ആരെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടോയെന്ന് വ്യക്തമല്ല.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പൊലീസ് അറിയിച്ചു. അമേരിക്കൻ സമയം വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ഹാർബർവ്യൂ മെഡിക്കൽ സെന്ററിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. നഗരത്തിലെ പ്രശസ്തമായ 'സ‌്‌പേസ് നീഡിൽ' സ്മാരകത്തിന് അടുത്തായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. വെടിവയ്പ്പിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തിരക്കേറിയ തെരുവിൽ പെട്ടെന്ന് വെടിയൊച്ച മുഴങ്ങുന്നതും തുടർന്ന് ആളുകൾ ഭീതിയോടെ ചിതറിയോടുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. എട്ട് വെടിയൊച്ചകൾ എങ്കിലും കേട്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

English Summary

Two people were killed and five others injured in a mass shooting during the Bite of Seattle food festival in Seattle, Washington. The shooting occurred during the popular event, which features local food stalls and live music performances.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: US SHOOTING, FOOD FESTIVAL SHOOTING, AMERICA NEWS, AMERICA VEDIVEPPU, MASS SHOOTING USA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360