
തിരുവനന്തപുരം:പത്ത് കോടി രൂപ സമ്മാനത്തുകയുള്ള മൺസൂൺ ബമ്പർ ലോട്ടറിയുടെ വിൽപ്പനയിൽ 5.03 ലക്ഷം ടിക്കറ്റുകളുമായി പാലക്കാട് മുന്നിൽ. തൃശൂരിൽ 2.43 ലക്ഷവും തിരുവനന്തപുരത്ത് 1.67ലക്ഷവും കണ്ണൂരിൽ 1.47ലക്ഷവും എറണാകുളത്ത് 1.41 ലക്ഷവുമാണ് വിൽപന.ജൂലായ് 18നാണ് നറുക്കെടുപ്പ്. 250രൂപയാണ് ടിക്കറ്റ് വില. മെയ് 25നാണ് വിൽപ്പന തുടങ്ങിയത്.
ശ്രദ്ധിക്കേണ്ടത്
ലൈസൻസുള്ള ഏജന്റുമാരിൽ നിന്ന് മാത്രം ടിക്കറ്റുകൾ വാങ്ങണം. സോഷ്യൽ മീഡിയ,ഓൺലൈൻ ലിങ്കുകൾ എന്നിവയിലൂടെ വിൽപ്പനയില്ല. ഇവ ശ്രദ്ധയിൽപെട്ടാൽ 1930 ദേശീയ സൈബർ ക്രൈം ഹെൽപ്പ്ലൈൻ നമ്പരിലോ ഭാഗ്യക്കുറി വകുപ്പിന്റെ 04712305230 / 2301519 എന്നീ നമ്പരുകളിലോ അറിയിക്കണമെന്ന് ഭാഗ്യക്കുറി ഡയറക്ടർ ഡോ.മിഥുൻ പ്രേംരാജ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |