SignIn
Kerala Kaumudi Online
Thursday, 23 July 2026 12.26 AM IST

കോർപ്പറേറ്റ് മിത്ര കോഴ്‌സ് രജിസ്‌ട്രേഷന് തുടക്കം

corporate-mitra

കൊച്ചി: സമ്പദ്ഘടനയുടെ ചാലക ശക്തിയായ സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (എം.എസ്.എം.ഇ) അക്കൗണ്ടിംഗ്, ജി.എസ്.ടി, നികുതി സാമ്പത്തിക മാനേജ്‌മെന്റ്, നിയമ കാര്യങ്ങൾ, കമ്പനി സെക്രട്ടേറിയൽ, കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് എന്നീ മേഖലകളിലേക്ക് നൈപുണ്യം നേടിയ പ്രൊഫഷണലുകളെ ലഭ്യമാക്കുന്നതിനായി കേന്ദ്ര കോർപ്പറേറ്റ്കാര്യ മന്ത്രാലയം ആരംഭിച്ച കോർപ്പറേറ്റ് മിത്ര കോഴ്‌സിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഒരു വർഷത്തെ കോഴ്‌സിൽ ആദ്യ ആറുമാസം 150 മണിക്കൂർ ഓൺലൈൻ ക്ലാസ്സുകളും പിന്നീടുള്ള ആറു മാസം തൊഴിൽ പരിശീലനവുമായിരിക്കും. പ്രായപരിധി 30 വയസ്. ബിരുദധാരികൾക്കും അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. രജിസ്‌ട്രേഷൻ ഫീസ് 3000+ ജി.എസ്.ടിയുമാണ്. സ്ത്രീകൾക്കുപുറമെ വടക്കുകിഴക്കൻ മേഖല, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ അപേക്ഷകർക്ക് രജിസ്‌ട്രേഷൻ ഫീസിൽ 50 ശതമാനം ഇളവ് ലഭിക്കും.
ഐ.ഐ.ടി മദ്രാസ്, ഐ.ഐ.ടി.എം പ്രവർത്തക്, സ്വയം പ്ലസ് പോർട്ടൽ എന്നിവയോടൊപ്പം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ), ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പനി സെക്രട്ടറീസ് ഒഫ് ഇന്ത്യ (ഐ.സി.എസ്‌.ഐ), ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ (ഐ.സി.ഒ.എ.ഐ) എന്നീ പ്രൊഫഷണൽ സ്ഥാപനങ്ങളും ചേർന്നാണ് കോഴ്‌സ് നടത്തുന്നത്. രജിസ്‌ട്രേഷനും വിശദ വിവരങ്ങൾക്കുമായി https://swayamplus.education.gov.in/courses/corporate-mtira എന്ന വെബ്‌സൈറ്റ് സന്ദർശിക്കുണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MITRA COURSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360