മുംബയ്: ആരാധകരെ ആശങ്കയിലാഴ്ത്തിയ ബ്ലോഗിലെ കുറിപ്പിൽ വിശദീകരണവുമായി ബോളിവുഡ് താരം അമിതാഭ് ബച്ചൻ. ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെ തോൽവിയെക്കുറിച്ച് പറഞ്ഞത് എല്ലാവരും തെറ്റിദ്ധരിച്ചതാണ്. ഒരു ചാമ്പ്യൻ പരാജയപ്പെടുമ്പോൾ, ആ തിരിച്ചടിയെ അതിജീവിക്കുക എന്നതാണ് ഏറ്റവും പ്രയാസകരമായ ഘട്ടം. ശസ്ത്രക്രിയയ്‌ക്കോ ഐ.സി.യു വാസത്തിനോ ശേഷം വീട്ടിലെത്തി പൊരുതുന്നതു പോലെയെന്ന ഉദാഹരണമാണ് ഇതിലൂടെ നൽകിയത്.
എനിക്ക് കുഴപ്പമൊന്നുമില്ല. ആരോഗ്യവാനാണ്. ശസ്ത്രക്രിയയൊന്നും നടന്നിട്ടില്ലെന്നും വ്യക്തമാക്കി. ഐ.സി.യുവിലാണെന്നും കടന്നുപോകുന്നത് കഠിന ദിനങ്ങളാണെന്നും പറഞ്ഞുകൊണ്ടുള്ള ബച്ചന്റെ പോസ്റ്റ് കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു. പിന്നാലെയാണ് അർജന്റീനയുടെ തോൽവിയെ സൂചിപ്പിച്ചുള്ളതാണ് ഇതെന്ന് വ്യക്തമാക്കി ബച്ചൻ രംഗത്തെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |