
കൊച്ചി: ജൂലായിൽ ഇന്ത്യയിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 4.45 ശതമാനമായി ഉയർന്നു. തുടർച്ചയായ രണ്ടാം മാസമാണ് നാണയപ്പെരുപ്പം റിസർവ് ബാങ്കിന്റെ സുരക്ഷിത തലമായ നാല് ശതമാനത്തിന് മുകളിലെത്തുന്നത്. ജൂണിൽ നാണയപ്പെരുപ്പം 4.38 ശതമാനമായിരുന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വർദ്ധനയാണ് പ്രധാന വെല്ലുവിളി. അവലോകന കാലയളവിൽ ഭക്ഷ്യ വില 5.32 ശതമാനം ഉയർന്നു. ഗ്രാമങ്ങളിൽ 5.79 ശതമാനവും നഗരങ്ങളിൽ 5.05 ശതമാനവുമാണ് ഭക്ഷ്യ വില സൂചികയിലെ വർദ്ധന. ഇഞ്ചി വിലയിലാണ് ഏറ്റവും വലിയ വർദ്ധന(83.62 ശതമാനം). ഉള്ളി വില 22.54 ശതമാനം ഉയർന്നു.
വിലക്കയറ്റത്തോത് കേരളത്തിൽ കുറവ്
കേരളത്തിലെ വിലക്കയറ്റത്തോത് ജൂലായിൽ ദേശീയ ശരാശരിയിലും താഴെയെത്തി. കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തെ നാണയപ്പെരുപ്പം 4.01 ശതമാനം മാത്രമാണ്. സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന വിലക്കയറ്റത്തോത് തെലങ്കാനയിലാണ്.(6.32%). ആന്ധ്രാപ്രദേശ്(5.72%), തമിഴ്‌നാട്(5.44%), മദ്ധ്യ പ്രദേശ്(4.91%), കർണാടക(4.89%) എന്നിവയാണ് തൊട്ടുപിന്നിൽ.
India’s consumer price index (CPI)-based retail inflation rose to 4.45% in July, marking the second consecutive month that inflation remained above the Reserve Bank of India’s 4% target. The increase indicates continued pressure on consumer prices.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |