SignIn
Kerala Kaumudi Online
Sunday, 11 October 2026 2.41 AM IST

6ജി രംഗത്തേക്ക് ജിയോ; ഗിഗാ മിമോ റേഡിയോ അവതരിപ്പിച്ചു

jio

കൊച്ചി: ആറാം തലമുറ മൊബൈൽ കണക്റ്റിവിറ്റിയായ 6ജിലേക്കുള്ള മുന്നൊരുക്കങ്ങളുമായി റിലയൻസ് ജിയോ. ആഗോള 6ജി സാങ്കേതിക മാനദണ്ഡങ്ങൾ 2030ൽ അന്തിമമാകുമ്പോൾ ഈ രംഗത്തെ ആദ്യ രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറുമെന്ന് ജിയോ വ്യക്തമാക്കി. ജിയോ വികസിപ്പിച്ച പ്രീ-6 ജി സാങ്കേതിക സംവിധാനവും ഗിഗാ മിമോ റേഡിയോയും ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ പ്രദർശിപ്പിച്ചു.

നിലവിലെ 5ജി നെറ്റ്‌വർക്കുകളെ അപേക്ഷിച്ച് അഞ്ചിരട്ടി വരെ ശേഷിയും പത്തിലൊന്ന് ലേറ്റൻസിയും കൈവരിക്കുകയാണ് 6ജിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ ഒരേസമയം കൂടുതൽ ഡാറ്റ കൈകാര്യം ചെയ്യാനും കൂടുതൽ ഉപയോക്താക്കൾക്ക് സേവനം നൽകാനും കഴിയും. നിർദേശങ്ങളോടും കമാൻഡുകളോടും നെറ്റ്‌വർക്ക് പ്രതികരിക്കുന്ന വേഗവും വർധിക്കും. തത്സമയ നിർമ്മിതബുദ്ധി സേവനങ്ങൾ, ഹോളോഗ്രാഫിക് വീഡിയോ, ആരോഗ്യപരിചരണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പുതിയ സാധ്യതകൾ തുറക്കാൻ 6ജിക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JIO, 6G, LATESTNEWS, BUSINESS NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360