
കൊച്ചി: സിംഗിൾ-വെൻട്രിക്കിൾ ഹൃദ്രോഗമുള്ള കുട്ടികളുടെ ചികിത്സയിൽ മുൻകൂർ ശസ്ത്രക്രിയാ തയ്യാറെടുപ്പില്ലാതെ 50 പെർക്ക്യൂട്ടേനിയസ് ഫോണ്ടാൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി ചരിത്ര നേട്ടം കൈവരിച്ചെന്ന് അപ്പോളോ ചിൽഡ്രൻസ് ഹോസ്‌പിറ്റൽ വ്യക്തമാക്കി. ഇത്തരത്തിൽ 50 നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന ലോകത്തെ ആദ്യ കേന്ദ്രമെന്ന നേട്ടമാണ് കൈവരിച്ചത്. കത്തീറ്റർ, വയർ, സ്റ്റെന്റ് എന്നിവ രക്തക്കുഴലുകളിലൂടെ ഉപയോഗിച്ച് ഓപ്പൺ-ഹാർട്ട് ശസ്ത്രക്രിയയ്ക്ക് പകരമുള്ള ചികിത്സാ മാർഗമാണിത്. എന്നാൽ എല്ലാ കുട്ടികൾക്കും ഈ രീതി അനുയോജ്യമല്ലെന്നും ഹൃദയത്തിന്റെ ഘടന, ശ്വാസകോശ ധമനികളുടെ സ്ഥിതി, സമ്മർദം, വെൻട്രിക്കിൾ പ്രവർത്തനം എന്നിവ വിശദമായി വിലയിരുത്തിയ ശേഷമാണ് രോഗികളെ തിരഞ്ഞെടുക്കുന്നതെന്നും ആശുപത്രി അറിയിച്ചു. അപ്പോളോയിൽ ഇതുവരെ 14,000ത്തിലധികം കത്തീറ്റർ അധിഷ്ഠിത ഹൃദയ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |