
റിയാദ്: സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ് 14 പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം, ഇന്നലെ രാവിലെ ആറോടെ എണ്ണ, വ്യാവസായിക ഹബ്ബായ റാസ് തനൂറയിലായിരുന്നു സംഭവം. കൊല്ലപ്പെട്ട എല്ലാവരും സൗദി പൗരന്മാരാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സൗദി അന്വേഷണം ആരംഭിച്ചു. ഇറാൻ -യു.എസ് ആക്രമണവുമായി അപകടത്തിന് ബന്ധമുണ്ടോ എന്ന് സൗദി സൂചിപ്പിച്ചിട്ടില്ല. ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് പേർഷ്യൻ ഉൾക്കടൽ തീരത്താണ് റാസ് തനൂറ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |