SignIn
Kerala Kaumudi Online
Sunday, 11 October 2026 2.20 AM IST

റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം,​ അഞ്ചുപേർക്ക് പരിക്ക്,​ വിമാനസർവീസുകൾ റദ്ദാക്കി

READ ENGLISH VERSION
riyadh-airport-
റിയാദ് വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണം

റിയാദ് : സൗദി റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതികളുടെ ആക്രമണം,​ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആക്രമണ വിവരം സൗദി അധികൃതരും സ്ഥിരീകരിച്ചതായാണ് വിവരം. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഹൂതികൾ വിമാനത്താവളത്തിന് നേർക്ക് മിസൈൽ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് റിയാദിൽ ഇറങ്ങേണ്ട രണ്ട് സൗദിയ വിമാനങ്ങൾ ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു.

സൗദിയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് കൊച്ചിയിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി. സൗദി എയർലൈൻസിന്റെ ജിദ്ദ- കൊച്ചി- ജിദ്ദ റൂട്ടിൽ സർവീസ് നടത്തേണ്ടിയിരുന്ന എസ്.വി 764/763 വിമാനം ആദ്യം പുനഃക്രമീകരിക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്തു. ആകാശ എയറിന്റെ ജിദ്ദ- കൊച്ചി- ജിദ്ദ റൂട്ടിൽ സർവീസ് നടത്തേണ്ടിയിരുന്ന ക്യുപി 551,​ ക്യുപി 550 വിമാനങ്ങളും റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ റിയാദിൽ നിന്ന് കൊച്ചിയിലേക്കുള്ള ഐഎക്സ് 522 വിമാനവും റദ്ദാക്കിയവയിൽ പെടും. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ തങ്ങളുടെ എയർലൈൻസുമായി ബന്ധപ്പെട്ട് അപ്ഡേറ്റ് ചെയ്ത വിമാനസർവീസ് വിവരങ്ങൾ പരിശോധിക്കണമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള അധികൃതർ അറിയിച്ചു. ഗുരുതര സാഹചര്യം നിലനിൽക്കുന്നെന്നും വിമാനത്താവളത്തിലേക്ക് പോകരുതെന്നും തങ്ങളുടെ പൗരൻമാരോട് ഐറിഷ് എംബസി അധികൃതരും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RIYADH AIRPORT, RIYADH AIRPORT HOUTHI ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360