അമരാവതി: പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ചുതള്ളി നടിയും വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേതാവുമായ റോജ സെൽവമണി. ആന്ധ്രാപ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെയാണ് സംഭവം. റോജ പൊലീസ് ഉദ്യോഗസ്ഥനെ തള്ളുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
തിങ്കളാഴ്ചയാണ് സംഭവം. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന തർക്കങ്ങൾക്കിടെ മുൻ ആന്ധ്രാപ്രദേശ് മന്ത്രിയായ റോജ മുനിസിപ്പാലിറ്റിയിലേയ്ക്ക് വരുന്നുവെന്ന വിവരത്തെ തുടർന്ന് പൊലീസ് റോജയെ തടയാനായി ബാരിക്കേഡുകളും ഫെൻസിംഗും സജ്ജമാക്കിയിരുന്നു. തുടർന്ന് മുനിസിപ്പാലിറ്റി ഗേറ്റിന് പുറത്തുവച്ച് റോജ സഞ്ചരിച്ച കാർ പൊലീസ് തടയുകയായിരുന്നു. ഇതാണ് പൊലീസും റോജയും തമ്മിലുള്ള തർക്കത്തിന് കാരണമായത്.
ఎంత బలుపు @RojaSelvamaniRK నీకు. 😡😡😡 https://t.co/m9PJDvTAbU
— Rani Rowdrini Alieda March Guevara (@Rani_Rowdrini_K) October 20, 2026
കാറിൽ നിന്നിറങ്ങിയ റോജ തന്നെ തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ദേഷ്യത്തിൽ തള്ളിമാറ്റുന്നത് വീഡിയോയിൽ കാണാം. തുടർന്ന് കാൽനടയായി മുനിസിപ്പാലിറ്റിയിലേയ്ക്ക് നടന്ന അവർ പാർട്ടി പ്രവർത്തകന്റെ ബൈക്കിൽ കയറി. എന്നാൽ ബാരിക്കേഡുകൾവച്ച് വീണ്ടും പൊലീസ് താരത്തെ തടഞ്ഞു. ഇതോടെ റോജയും പാർട്ടി പ്രവർത്തകരും പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
Former Andhra Pradesh Minister and YSR Party worker Roja Selvamani reportedly pushed a police officer in Amravati on Monday. The incident occurred amidst local election disputes when police barricaded her entry to a municipality. Footage circulating online shows her angrily confronting the officer. She and party workers later protested the police actions.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |