SignIn
Kerala Kaumudi Online
Wednesday, 21 October 2026 7.11 PM IST

പാകിസ്ഥാനുമായുള്ള അമേരിക്കയുടെ ബന്ധം ഒരിക്കലും ഇന്ത്യയുമായുള്ള സൗഹൃദത്തെ ബാധിക്കില്ല: മാർക്കോ റൂബിയോ

marco-rubio
മാർക്കോ റൂബിയോ

ന്യൂഡൽഹി: പാകിസ്ഥാനുമായുള്ള അമേരിക്കയുടെ ബന്ധം ഒരിക്കലും ഇന്ത്യയുമായുള്ള സൗഹൃദത്തെ ബാധിക്കില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. യുഎസും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇന്ത്യയിൽ ഉയരുന്ന ആശങ്കകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മറ്റു രാജ്യങ്ങളേക്കാൾ ഇന്ത്യയുമായുള്ള സൗഹൃദത്തിനാണ് യുഎസ് മുൻഗണന നൽകുന്നതെന്ന് മാർക്കോ റൂബിയോ വ്യക്തമാക്കി.

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാർ ഉടൻ തന്നെ അന്തിമഘട്ടത്തിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ യുഎസ് പ്രസിഡന്റ് റിച്ചാർഡ് നിക്സന്റെ കാലത്ത് അമേരിക്ക കാണിച്ച പാക് അനുകൂല നിലപാട് വീണ്ടും ആവർത്തിക്കുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഇന്നത്തെ ലോകം 1970 കളിലേതുപോലെയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അക്കാലത്ത് ശീതയുദ്ധവും മറ്റ് രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ഉണ്ടായിരുന്നതെന്നും ഇന്ന് അതെല്ലാം മാറിമറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തിയിലുണ്ടാകുന്ന സംഘർഷങ്ങൾ ഒഴിവാക്കാൻ പാകിസ്ഥാനുമായുള്ള യുഎസ് ബന്ധത്തിലൂടെ സാധിക്കുമെന്നും മാർക്കോ റൂബിയോ പറഞ്ഞു. ആണവായുധങ്ങളുള്ള രാജ്യം എന്ന നിലയിലും ഭൂമിശാസ്ത്രപരമായ പ്രാധാന്യംകൊണ്ടും പാകിസ്ഥാനുമായുള്ള ബന്ധം തങ്ങളെ സംബന്ധിച്ച് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ അയൽരാജ്യങ്ങളുമായി സൗഹൃദബന്ധത്തിന് സമാനമായി തങ്ങൾക്കും ചില നയതന്ത്ര ബന്ധങ്ങൾ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നുദിവസത്തെ ഒദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മാർക്കോ റൂബിയോ കഴിഞ്ഞ ദിവസം മുംബയിൽ വച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രതിരോധം, ഊർജം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തിരുന്നു. മുംബയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം റൂബിയോ ഗുജറാത്തിലെ ജാംനഗറിലേക്ക് തിരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ റിഫൈനറികളിലൊന്ന് സ്ഥിതി ചെയ്യുന്ന ജാംനഗറിൽ ഊർജ്ജ മേഖലയിലെ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് നിലവിൽ നടക്കുന്നത്.

English Summary

US Secretary of State Marco Rubio assured India that US ties with Pakistan will not impact their friendship, prioritizing India. He confirmed a US-India trade deal nears finalization. During his visit, Rubio met External Affairs Minister S. Jaishankar to discuss defense, energy, trade, and technology cooperation, also visiting Jamnagar for energy talks.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARCO RUBIO, US PAKISTAN RELATION, INDIA PAKISTAN FRIENDSHIP, MARCO RUBIO INDIA VISIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360