SignIn
Kerala Kaumudi Online
Saturday, 10 October 2026 6.24 PM IST
 

സിജെപി സമരം നടക്കില്ല? മുൻനിര നേതാക്കളെല്ലാം പൊലീസ് പിടിയിൽ, മമത ബാനർജിയും കസ്റ്റഡിയിൽ

READ ENGLISH VERSION

abhijeet-dipke
അഭിജീത് ദീപ്‌കെ, മമതാ ബാനർജി

ന്യൂഡൽഹി: മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ആഹ്വാനം ചെയ്തിരുന്ന സമരം പൂർണമായി നടപ്പാക്കാനാകുന്നില്ലെന്ന് റിപ്പോർട്ട്. സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ ഉൾപ്പെടെയുള്ള മുൻനിര നേതാക്കളെല്ലാം കസ്റ്റഡിയിലാണ്.

സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയ പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കൾ, എഎപി നേതാവ് അരവിന്ദ് കേജ്‌രിവാൾ, ടിഎംസി നേതാവ് മമത ബാനർജി, എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷ് ഉൾപ്പെടെയുള്ളവരും കസ്റ്റഡിയിലാണ്. നേതാക്കൾ കസ്റ്റഡിയിലായ സാഹചര്യത്തിൽ പ്രതിഷേധത്തിന് ഇനി നേതൃത്വം നൽകുന്നത് സിജെപി ദേശീയ സംഘടനാ ചുമതലയുള്ള നേതാവായ അജിങ്ക്യ ഷിൻഡെ ആയിരിക്കുമെന്ന് അഭിജീത് ദീപ്‌കെ അറിയിച്ചിട്ടുണ്ട്.

ക്കെ സ്ഥാപകൻ അഭിജീത് ദീപ്‌കെ കസ്റ്റഡിയിൽ. വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തപ്പോൾ വിമാനത്തിനുള്ളിൽ നിന്നാണ് പൊലീസ് അഭിജീത്തിനെ കസ്റ്റഡിയിലെടുത്തത്. തന്നെ കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാം ലൈവിലൂടെ അദ്ദേഹം പുറത്തുവിട്ടു. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സമരത്തിന് മുന്നോടിയായി വൻ സുരക്ഷാ സന്നാഹങ്ങളാണ് ഡൽഹി ജന്തർ മന്ദറിൽ ഒരുക്കിയിരിക്കുന്നത്. 20,000ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രദേശത്തുടനീളം വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകിയിട്ടില്ല. ക്രമസമാധാനം നിലനിർത്തുന്നതിന്റെ ഭാഗമായി തലസ്ഥാനത്തുടനീളം 400ലധികം പേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇതിനിടെ പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാമിലെ വീട്ടിൽ നിന്ന് ഇന്ന് രാവിലെ ഏഴരയോടെയാണ് കസ്റ്റഡിയിലെടുത്തത്. സിജെപിയും ഇക്കാര്യം സ്ഥിരീകരിച്ചു. 'തന്റെ തെറ്റായ നടപടികളെ ചോദ്യം ചെയ്യുകയും മൗനം പാലിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന യുവാക്കളെ ആ ഏകാധിപതിക്ക് ഭയമാണ്' എന്ന് കുറിച്ചുകൊണ്ടാണ് സിജെപി കസ്റ്റഡി വിവരം സ്ഥിരീകരിച്ചത്.

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ സിപിഎം നേതാക്കളെ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേരള ഹൗസിന് മുന്നിൽ നിന്ന് മാർച്ചിനൊരുങ്ങുന്നതിനിടെയായിരുന്നു നടപടി. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ജോൺ ബ്രിട്ടാസ് എംപി, സിപിഎം നേതാക്കളായ കെ എൻ ബാലഗോപാൽ, സി എസ് സുജാത, പി രാജീവ്, പി കെ ശ്രീമതി, കെ കെ ശൈലജ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തു.

സമരത്തോടനുബന്ധിച്ച് രാജീവ് ചൗക്ക്, ന്യൂഡൽഹി, സെൻട്രൽ സെക്രട്ടേറിയറ്റ്, പട്ടേൽ ചൗക്ക്, കാശ്മീരി ഗേറ്റ് എന്നിവയുൾപ്പെടെ 45 ഡൽഹി മെട്രോ സ്റ്റേഷനുകളിലെ കവാടങ്ങൾ അടച്ചിടും. ഇന്ന് പുലർച്ചെ നാല് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിൽ എത്തേണ്ടിയിരുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 250-ലധികം ട്രെയിനുകളും പ്രാദേശിക ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
LIVE UPDATES
38 MINUTES AGO
Oct 10, 2026 05:46 PM

കസ്റ്റഡിയിലെടുത്ത സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ, സിജെപി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെക്കുറിച്ച് വിവരമില്ലെന്ന് സിജെപി ദേശീയ സംഘടനാ ചുമതലയുള്ള അജിങ്ക്യ ഷിൻഡെ മാദ്ധ്യമങ്ങളോട് പറഞ്ഞു.

42 MINUTES AGO
Oct 10, 2026 05:42 PM

നടൻ ഇമ്രാൻ ഖാൻ കസ്റ്റഡിയിൽ

ഡൽഹിയ്ക്ക് പുറമെ മുംബയിലും പ്രതിഷേധം. ഓഗസ്റ്റ് ക്രാന്തി മൈതാനത്തിലാണ് പ്രതിഷേധിക്കുന്നത്. ബോളിവുഡ് നടൻ ഇമ്രാൻ ഖാനെ കസ്റ്റഡിയിലെടുത്തു. സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിക്കുന്നുണ്ട്. മഹാത്മാ ഗാന്ധിയുടെ പ്രപൗത്രൻ അരുൺ മണിലാൽ ഗാന്ധിയുടെ മകൻ തുഷാർ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തു.

3 HOURS AGO
Oct 10, 2026 03:04 PM

മമത ബാനർജി കസ്റ്റഡിയിൽ

സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായെത്തിയ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയെയും മറ്റ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

6 HOURS AGO
Oct 10, 2026 12:22 PM

ഐഷി ഘോഷ് കസ്റ്റഡിയിൽ

സിജെപി സമരത്തിൽ പങ്കാളിയായ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ നേതാവുമായ ഐഷി ഘോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

6 HOURS AGO
Oct 10, 2026 12:19 PM

അരവിന്ദ് കേജ്‌രിവാൾ കസ്റ്റഡിയിൽ

സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ആം ആദ്‌മി പാർട്ടി( എഎപി) സ്ഥാപക നേതാവ് അരവിന്ദ് കേജ്‌രിവാളിനെ കസ്റ്റഡിയിലെടുത്തു. വീട്ടിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. എഎപി നേതാവ് മനീഷ് സിസോദിയയെയും കസ്റ്റഡിയിലെടുത്തു.

6 HOURS AGO
Oct 10, 2026 12:12 PM

സിജെപി സമരത്തിനായി ഡൽഹിയിലേയ്ക്ക് പോകുന്നവരെ സംസ്ഥാനങ്ങൾ തടയണമെന്ന് കേന്ദ്ര സർക്കാർ

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധത്തിനായി ഡൽഹിയിലേയ്ക്ക് പ്രതിഷേധക്കാർ സംഘടിച്ചെത്തുന്നത് തടയാൻ ഡൽഹി പൊലീസുമായി ഏകോപിപ്പിച്ച് അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു.

ക്രമസമാധാനം തകർക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നും സിജെപി അനുകൂലികൾ ഡൽഹിയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് എല്ലാ സംസ്ഥാന പൊലീസ് മേധാവികൾക്കും നിർദേശം നൽകിയിട്ടുള്ളതായി കത്തിൽ പറയുന്നു.

7 HOURS AGO
Oct 10, 2026 11:22 AM

സിജെപി വക്താക്കൾ കസ്റ്റഡിയിൽ

സിജെപി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ സ്ഥാപകൻ അഭിജീത് ദീപ്‌കെക്കൊപ്പം കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ ലാൻഡ് ചെയ്ത വിമാനത്തിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

7 HOURS AGO
Oct 10, 2026 10:31 AM

സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെയെ കസ്റ്റഡിയിലെടുത്തേക്കും?

സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെയുമായി ഡൽഹി പൊലീസ് ഉടൻ സംസാരിക്കുമെന്ന് വിവരം. ഡൽഹി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.

English Summary

Delhi has deployed 20,000 security personnel ahead of the Cockroach Janata Party’s (CJP) protest demanding Chief Election Commissioner Gyanesh Kumar’s resignation. Police have detained over 400 people, including YouTuber Dhruv Rathee and several CPM leaders. Authorities have also announced the closure of entrances at 45 metro stations and cancelled over 250 trains due to security concerns.

RELATED TOPICS: CJP PROTEST DELHI, CJP, DELHI, JANTAR MANTAR PROTEST, ABHIJEET DIPKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360