SignIn
Kerala Kaumudi Online
Saturday, 10 October 2026 5.43 PM IST

ഡൽഹിയിൽ സിജെപി സമരത്തിനിടെ രാഹുൽ ഗാന്ധി ചെന്നൈയിൽ; വിജയ്‌യുമായി കൂടിക്കാഴ്‌ച നടത്തും

rahul-gandhi
രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്. ഇന്നുച്ചയ്ക്ക് 12.30ഓടെ അദ്ദേഹം ചെന്നൈയിലെത്തും. വിദ്യാർത്ഥികളുമായുള്ള സംവാദ പരിപാടിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് യാത്ര.

ചെന്നൈയിലെത്തുന്ന രാഹുൽ ഗാന്ധി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുമായി കൂടിക്കാഴ്‌ച നടത്തും. മുഖ്യമന്ത്രി ഒരുക്കുന്ന ഉച്ചഭക്ഷണ വിരുന്നിലും പങ്കെടുക്കും. വൈകിട്ട് അഞ്ചുമണിക്കാണ് സംവാദ പരിപാടി ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ടുതന്നെ രാഹുൽ ഗാന്ധി ഡൽഹിയിലേയ്ക്ക് മടങ്ങുമെന്നും വിവരമുണ്ട്.

സിജെപി പ്രതിഷേധത്തിനിടയിലും ചെന്നൈയിലെ പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്നതിനായുള്ള രജിസ്‌ട്രേഷൻ പോസ്റ്ററുകൾ ഇന്നലെ വൈകിട്ടും കോൺഗ്രസ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

അതേസമയം, ടിവികെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി മുന്നോട്ട് പോകുമോയെന്നത് കൂടിക്കാഴ്‌ചയ്ക്കുശേഷം വിജയ് പ്രഖ്യാപിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് തമിഴ് രാഷ്ട്രീയം. ടിവികെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെന്ന് പിസിസി അദ്ധ്യക്ഷൻ മാണിക്കം ടാഗോർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ടിവികെ മന്ത്രിമാർ ഇന്ത്യ സഖ്യത്തിന്റെ തമിഴ്‌നാട്ടിലെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ടിവികെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ അറസ്റ്റിലായപ്പോൾ ടിവികെ മൗനം പാലിച്ചുവെന്ന് ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്.

English Summary

Congress leader Rahul Gandhi is travelling to Chennai to participate in the third phase of his interaction programme with students. He is scheduled to meet Tamil Nadu Chief Minister C. Joseph Vijay and attend a lunch hosted by him before returning to Delhi. The meeting has drawn political attention amid speculation over whether Vijay’s TVK will formally join the INDIA bloc.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHULGANDHI, CJP, CJP PROTEST DELHI, VIJAY, VIJAY TVK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360