ന്യൂഡൽഹി: ഇന്നലെ കസ്റ്റഡിയിലെടുത്ത ഐസ നേതാവ് നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു. സുഹൃത്തുക്കൾ സ്റ്റേഷനിലെത്തി കണ്ടതിന് പിന്നാലെയാണ് നേഹയെ പൊലീസ് വിട്ടയച്ചത്. എന്നാൽ, അറസ്റ്റിലായ അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
കസ്റ്റഡിയിലെടുത്ത നേഹ ബോറയെ ആർകെ പുരം പൊലീസ് സ്റ്റേഷനിലായിരുന്നു എത്തിച്ചത്. നേഹയെ കാണാൻ സുഹൃത്തുക്കളിൽ ഒരാൾക്ക് പൊലീസ് അനുമതി നൽകി. എന്നാൽ, അഭിജീത് ദീപ്കെയെ കാണാൻ പൊലീസ് അനുവാദം നൽകിയില്ലെന്ന് സിജെപി നേതാക്കൾ ആരോപിച്ചു. ഇതിന് മുമ്പ് സമരത്തിൽ പങ്കെടുത്ത സിജെപി നേതാക്കളായ സൗരവ് ദാസ്, അഷുതോഷ് രങ്ക എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിൽ വിട്ടിരിക്കുകയാണ്.
ദീപ്കെയ്ക്കെതിരെ ബിഎൻഎസ്എസ് 126, 170 വകുപ്പ് പ്രകാരം കേസെടുത്തുവെന്നാണ് പൊലീസ് അറിയിച്ചത്. അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഡൽഹിയിൽ ഇന്നും സമരം തുടരും. ഇടത് സംഘടനകൾ തിരംഗ മാർച്ച് നടത്തും. ഇതിന്റെ ഭാഗമായി സെൻട്രൽ സർക്കിളിലടക്കം കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്ന കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് ഭരണപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഡൽഹിയിൽ ഇപ്പോൾ ബിഎൻഎസ്എസ് സെക്ഷൻ 163 പ്രകാരമുള്ള നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്. വൻ പൊലീസ് - കേന്ദ്രസേന സന്നാഹമാണ് നഗരത്തിൽ നിലയുറപ്പിച്ചിട്ടുള്ളത്.
Delhi Police has released ICE leader Neha Bora after her friends met her at the police station. Abhijeet Dipke will be produced in court. Protests demanding Chief Election Commissioner Gyanesh Kumar’s resignation continue in Delhi, with heavy security deployed amid prohibitory orders under BNSS Section 163.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |