SignIn
Kerala Kaumudi Online
Friday, 16 October 2026 3.52 PM IST

മാസപ്പടി കേസിൽ സുപ്രീം കോടതിയെ സമീപിച്ച് പിണറായി വിജയൻ; അറസ്റ്റ് സാദ്ധ്യത തള്ളി, ഹർജി അടുത്തയാഴ്‌ച പരിഗണിക്കാമെന്ന് കോടതി

pinarayi-vijayan
പിണറായി വിജയൻ

ന്യൂഡൽഹി: മാസപ്പടി കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസും. കേസിൽ വിജിലൻസ് അന്വേഷണത്തിലേക്ക് നയിച്ച സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയൻ അടക്കമുള്ളവർ സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി നിരസിച്ചിരുന്നു. വിജിലൻസിനും ഇഡിക്കും കേസ് നടപടികൾ തുടരാൻ സാധിക്കും. ഈ സാഹചര്യത്തിലാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. വിജിലൻസ് എഫ്‌ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്.

എന്നാൽ ഹർജി അടുത്ത ആഴ്‌ച പരിഗണിക്കാമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്. ദസറ അവധി സമയം പ്രത്യേക ബെഞ്ച് രൂപീകരിച്ച് കേസ് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്. എന്നാൽ മറ്റ് ജഡ്‌ജിമാരുടെകൂടി സൗകര്യം കണക്കിലെടുത്തതിനുശേഷമായിരിക്കും പ്രത്യേക ബെഞ്ച് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ചീഫ് ജസ്റ്റിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിഷയം പരിഗണിച്ചത്. പിണറായി വിജയനെ അറസ്റ്റ് ചെയ്യാനുള്ള സാദ്ധ്യതയുണ്ടെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും അറസ്റ്റ് ഉണ്ടാകില്ലെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചി പറഞ്ഞു. പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട അഡ്‌മിനിസ്‌ട്രേറ്റീവ് തീരുമാനം ശനിയാഴ്‌ചക്കുള്ളിൽ ഉണ്ടായേക്കുമെന്നാണ് വിവരം.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുംമുമ്പ് അഴിമതിക്കേസിലെ പ്രതികളുടെ ഭാഗം കേൾക്കേണ്ടതില്ലെന്നും അത്തരമൊരു ആവശ്യം ഉന്നയിക്കാൻ അവ‌ർക്ക് നിയമപരമായ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയന്റെ ഉൾപ്പെടെ ഹർജികൾ ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.

English Summary

Opposition Leader Pinarayi Vijayan and former Minister Muhammed Riyas have approached the Supreme Court, challenging a High Court order related to the 'monthly payoff' (masappadi) case. The High Court had previously dismissed appeals—filed by Pinarayi Vijayan and others—that sought to quash a single-bench order directing a Vigilance inquiry into the matter. Consequently, both the Vigilance department and the Enforcement Directorate (ED) are permitted to continue.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREME COURT, PINARAYIVIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360