SignIn
Kerala Kaumudi Online
Saturday, 17 October 2026 11.44 AM IST

അന്ത്യകർമങ്ങൾക്കിടെ വായിൽ തുളസിവെള്ളം ഒഴിച്ചു; 'മരിച്ച' 56കാരി ചുമച്ചു

thulasi
പ്രതീകാത്മക ചിത്രം

ലക്‌നൗ: സ്വകാര്യ ആശുപത്രിയിൽ മരിച്ചതായി സ്ഥിരീകരിച്ച 56കാരി അന്ത്യകർമങ്ങൾക്കിടെ ചുമച്ചു. യുപിയിലെ ഗോരഖ്പുരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ദഖിലി ഗ്രാമത്തിലെ ശിവമൂർത്ത് യാദവിന്റെ ഭാര്യയായ ലളിതാദേവിയാണ് മരണാന്തര ചടങ്ങുകൾക്കിടെ ഉണർന്നത്. ഉടൻതന്നെ ബന്ധുക്കൾ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സയിലായിരുന്നു ലളിതാ ദേവി. ആദ്യം പിധാനി ക്രോസിംഗിന് സമീപമുള്ള ഒരു സ്വകാര്യ ഡോക്ടറെ സമീപച്ചെങ്കിലും ആരോഗ്യനില വഷളായതോടെ ബർഹാൽഗഞ്ചിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായേക്കാമെന്ന് സംശയിച്ച ഡോക്ടർമാർ അവരെ ഗോരഖ്പുരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശിച്ചു. ഗോരഖ്പുരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ലളിതാദേവി മരിച്ചതായി ഡോക്ടർമാർ അറിയിക്കുന്നത്. ശേഷം ബന്ധുക്കൾ മൃതദേഹം ഗ്രാമത്തിലെത്തിച്ച് വീട്ടിൽ അന്ത്യകർമങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

മുളകൊണ്ടുള്ള ശവമഞ്ചം തയ്യാറാക്കി ചടങ്ങുകൾ നടത്തുന്നതിനിടെ കുടുംബത്തിലെ സ്ത്രീകൾ ലളിതാദേവിയുടെ വായിൽ തുളസിവെള്ളം ഒഴിച്ചു.ഇതിനുപിന്നാലെ ഇവർ പെട്ടെന്ന് ചുമയ്ക്കാൻ തുടങ്ങുകയായിരുന്നു. ഇതുകണ്ട് ഞെട്ടിയ ബന്ധുക്കൾ ഉടൻ തന്നെ ലളിതാദേവിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലളിതാദേവിയുടെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതർ ഔദ്യോഗിക പ്രസ്താവനയൊന്നും നൽകിയിട്ടില്ല.

English Summary

A 56-year-old woman, Lalita Devi, who was declared dead at a private hospital in Gorakhpur, Uttar Pradesh, began coughing while her family was preparing for her last rites. When family members poured tulsi water into her mouth during the rituals, she suddenly started coughing.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GORAKHPUR NEWS, LALITA DEVI, WOMAN DECLARED DEAD, TULSI WATER, UTTAR PRADESH NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360