SignIn
Kerala Kaumudi Online
Monday, 24 August 2026 4.18 PM IST

മഴയും ഇടിമിന്നലും; ഡൽഹിയിൽ 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, സർവീസുകൾ വൈകാനും റദ്ദാക്കാനും സാദ്ധ്യത

READ ENGLISH VERSION
delhi-rain-flight-delay-
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: കനത്ത മഴയെയും ഇടിമിന്നലിനെയും തുടർന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സർവീസുകൾ റദ്ദാക്കി. ലാൻഡ് ചെയ്യാനുള്ള 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അറിയിച്ചു. കനത്ത മഴ, ശക്തമായ കാറ്റ്, കാഴ്ചപരിധി കുറഞ്ഞത് എന്നിവയെ തുടർന്നാണ് സർവീസുകൾ തിരിച്ചുവിട്ടത്. പത്ത് ആഭ്യന്തര വിമാനങ്ങളും അഞ്ച് അന്താരാഷ്ട്ര വിമാനങ്ങളുമാണ് വഴിതിരിച്ചുവിട്ടത്. 12 എണ്ണം ജയ്പൂരിലേക്കും രണ്ടെണ്ണം ചണ്ഡിഗഢിലേക്കും ഒരെണ്ണം ലക്‌നൗവിലേക്കുമാണ് തിരിച്ചുവിട്ടത്.


കാലാവസ്ഥ മോശമായതോടെ വിമാന സർവീസുകളുടെ സമയക്രമത്തിലും കമ്പനികൾ മാറ്റം വരുത്തിയിട്ടുണ്ട്. സ‌ർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യാനുള്ള സാദ്ധ്യതയുണ്ടെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. ഡൽഹിയിലെ മോശം കാലാവസ്ഥ വിമാന സർവീസുകളെ ബാധിച്ചേക്കാമെന്ന് ഇൻഡിഗോ, എയർ ഇന്ത്യ, സ്‌പൈസ്‌ജെറ്റ് തുടങ്ങിയ കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ വിമാന സർവീസിന്റെ നിലവിലെ സ്ഥിതി വെബ്‌സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ പരിശോധിക്കണമെന്നും കമ്പനി അറിയിച്ചു.

ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തതിനെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായി. ഇതോടെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളും അവതാളത്തിലായത്. കനത്ത മഴ തുടരാൻ സാദ്ധ്യതയുള്ളതിനാൽ ഡൽഹിയിലെ ചില പ്രദേശങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ടും മറ്റ് മേഖലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയോടൊപ്പം . ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ മുതൽ മഴ കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

English Summary

Heavy rain and lightning caused significant disruption at Delhi's Indira Gandhi International Airport, leading to numerous flight cancellations. Fifteen flights, comprising ten domestic and five international services, were diverted to other cities like Jaipur and Chandigarh due to severe weather conditions, including strong winds and poor visibility. Airlines have advised passengers about potential delays and cancellations.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DELHI RAIN, DELHI FLIGHTS DIVERTED, DELHI AIRPORT, HEAVY RAIN THUNDERSTORM, DELHI FLIGHT DELAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360