SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.47 PM IST

പ്രമുഖ രാഷ്‌ട്രീയ നേതാക്കളുടെ മക്കൾ പഠിച്ചത് എവിടെ, ഇപ്പോൾ എന്തു ചെയ്യുന്നു? റിപ്പോർട്ട് പുറത്ത്

shashi-tharoor
ശശി തരൂർ, നിർമല സീതാരാമൻ, എസ് ജയ്‌ശങ്കർ

ന്യൂഡൽഹി: ഇന്ത്യയിലെ പല പ്രമുഖ രാഷ്ട്രീയക്കാരും മക്കളെ വിദേശത്തേക്ക് പഠത്തിനും തൊഴിലുമായി അയയ്ക്കുന്നതായുള്ള വിമർശനം പണ്ടുകാലം മുതൽതന്നെ ഉയരാറുണ്ട്. ഇതുസംബന്ധിച്ച് കഴിഞ്ഞ ജൂലായിൽ സ്‌ക്രോൾ എന്ന മാദ്ധ്യമം ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. പ്രമുഖ ഇന്ത്യൻ രാഷ്ട്രീയക്കാരുടെ മക്കളുടെ പഠനും അവരുടെ നിലവിലെ തൊഴിലും സംബന്ധിച്ച റിപ്പോ‌ർട്ടാണ് പുറത്ത് വന്നത്.

റിപ്പോർട്ടിലെ വിവരങ്ങൾ ഇങ്ങനെ

  • പീയുഷ് ഗോയൽ (കേന്ദ്ര മന്ത്രി) - ദ്രുവ് ഗോയൽ - ഹാർവാർഡ് കോളേജിൽ നിന്ന് എക്കണോമിക്‌സിൽ ബിരുദം, ഹാർവാർഡ് ബിസിനസിൽ സ്‌കൂളിൽ നിന്ന് എംബിഎ- മുംബയിലും ന്യൂയോർക്കിലും സ്ഥാപനങ്ങളുള്ള ഫോർലയൺ ക്യാപിറ്റൽ എന്ന നിക്ഷേപ സ്ഥാപനത്തിന്റെ സിഇഒ
  • രാധിക ഗോയൽ - ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ ബിരുദവും ബിരുദാനന്തര ബിരുദവും, കാലിഫോ‌ർണിയ സർവകലാശാലയിൽ നിന്ന് പിഎച്ച്‌ഡി- പിഎച്ച്‌ഡി ഗവേഷകയായി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
  • എസ് ജയ്‌ശങ്കർ (കേന്ദ്ര മന്ത്രി) - അർജുൻ ജയ്‌ശങ്കർ - ന്യൂയോർക്ക് സർവകലാശാലയിൽ നിന്ന് ബിരുദം, കൊളംബിയ സർവകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി
  • ദ്രുവ ജയ്‌ശങ്കർ- യുഎസിലെ മകാലെസ്റ്റ‌ർ കോളേജിൽ നിന്ന് ബിരുദം, ജോർജ്‌ടൗൺ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം- അമേരിക്കയിലെ ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ.
  • നിർമല സീതാരാമൻ (കേന്ദ്ര മന്ത്രി) - വാങ്ക്‌മയി പരകല- നോർത്ത്‌വെസ്റ്റേൺ സർവകലാശാലയിൽ നിന്ന് ബിരുദം- മാദ്ധ്യമപ്രവർത്തക
  • ധർമേന്ദ്ര പ്രധാൻ (മുൻ കേന്ദ്രമന്ത്രി, എംപി)- നൈമിഷ- ഒപി ജിൻഡാൽ സർവകലാശാല, ടഫ്റ്റ്സ് സർവകലാശാല എന്നിവിടങ്ങളിൽ എൽഎൽഎം- യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ട്‌ണർഷിപ്പ് പ്രോഗ്രാമിൽ സീനിയർ അസോസിയേറ്റ്.
  • ശിവ്‌രാജ് സിംഗ് ചൗഹാൻ (കേന്ദ്രമന്ത്രി) - കാർത്തികേയ ചൗഹാൻ- പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് നിയമ ബിരുദം- സുന്ദർ ഫുഡ്‌സ് ആന്റ് ഡയറി സ്ഥാപകൻ.
  • കുനാൽ ചൗഹാൻ- ന്യൂയോർക്ക് സർവകലാശാലയിൽ നിന്ന് ബിരുദം- ബിസിനസ്.
  • ജ്യോതിരാദിത്യ സിന്ധ്യ (കേന്ദ്രമന്ത്രി)- മഹാനാര്യമാൻ സിന്ധ്യ- യേൽ സർവകലാശാല- മദ്ധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ്
  • അനന്യ രാജെ സിന്ധ്യ- റോഡ് ഐലൻഡ് സ്‌കൂൾ ഒഫ് ഡിസൈൻ- ഗൂഗിൾ ഡീപ്പ്‌മൈൻഡ്, യുഎസ്‌എ
  • അശ്വിനി വൈഷ്‌ണവ് (കേന്ദ്ര മന്ത്രി) - തന്യ വൈഷ്‌ണവ്- യുകെ സർവകലാശാല- സംരംഭക
  • രാഹുൽ വൈഷ്‌ണവ്- വിദേശ വിദ്യാഭ്യാസം- ആദ്‌ലർ ഇൻഡസ്ട്രിയൽ സർവീസസ് ഡയറക്‌ടർ
  • പി ചിദംബരം (എംപി)-കാർത്തി ചിദംബരം - ടെക്‌സാസ് സർവകലാശാല, കേംബ്രിഡ്‌ജ് സർവകലാശാല- തമിഴ്‌നാട്ടിൽ നിന്നുള്ള എംപി
  • ശശി തരൂർ (എംപി)- ഇഷാൻ തരൂർ- യേൽ സർവകലാശാല- യുഎസിലെ ദി ന്യൂയോർക്കർ മാദ്ധ്യമത്തിലെ ലേഖകൻ
  • സച്ചിൻ പൈലറ്റ് (എംപി)- ആരൺ പൈലറ്റ് - പെൻസിൽവാനിയ സർവകലാശാല, ഒക്‌സ്‌ഫർഡ് സ്‌കൂൾ
  • അഖിലേഷ് യാദവ് (എംപി)- അദിതി യാദവ്- യൂണിവേഴ്‌സിറ്റി കോളേജ് ഒഫ് ലണ്ടൻ
  • ജയ്‌റാം രമേശ് (എംപി) - അനിരുദ്ധ് രമേശ്- ലണ്ടനിൽ പഠനം

English Summary

A Scroll report highlighted the educational backgrounds and careers of prominent Indian politicians’ children. Many studied at prestigious foreign universities, including Harvard, Oxford, Yale and Columbia, before pursuing careers in business, research, journalism and politics. The report features the children of Piyush Goyal, S. Jaishankar, Nirmala Sitharaman, Shivraj Singh Chouhan, Shashi Tharoor and others.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN POLITICIANS, INDIAN POLITICIANS CHILDREN, INDIAN POLITICIANS EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360