SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.45 PM IST

അമേരിക്കൻ നടൻ ആ‌ർ.ജെ മിറ്റി ജീവനൊടുക്കി

f

ന്യൂയോർക്ക്: അമേരിക്കൻ നടൻ ആ‌ർ.ജെ മിറ്റി (34) ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച ടെക്സസിലെ ബ്രൗൺസ്‌വില്ലിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 'ബ്രേക്കിംഗ് ബാഡ് ' ടെലിവിഷൻ സീരീസിൽ മിറ്റി അവതരിപ്പിച്ച വാൾട്ടർ വൈറ്റ് ജൂനിയർ എന്ന കഥാപാത്രം ശ്രദ്ധനേടിയിരുന്നു. മൂന്നാം വയസിൽ സെറിബ്രൽ പാൾസി ബാധിച്ച മിറ്റി, പ്രതിസന്ധികളെ തരണം ചെയ്ത് അഭിനയരംഗത്തെത്തിയത് നിരവധി പേർക്ക് പ്രചോദനമായി. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മിറ്റി സജീവമായിരുന്നു. യുണൈറ്റഡ് സെറിബ്രൽ പാൾസി പോലുള്ള സംഘടനകളുടെ അംബാസഡറായും പ്രവർത്തിച്ചു. സ്വിച്ച്ഡ് അറ്റ് ബർത്ത്, ദ ഗാർഡിയൻസ് ഒഫ് ജസ്റ്റിസ് തുടങ്ങിയ സീരീസുകളിലും ടൈം സ്‌ക്വയർ, ട്രയംഫ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. കെന്നഡി സ്വാരസ് ആയിരുന്നു മിറ്റിയുടെ ജീവിത പങ്കാളി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD, MOB ATTACK PALAKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360