SignIn
Kerala Kaumudi Online
Tuesday, 13 October 2026 5.29 PM IST

'ഞാൻ എത്ര വലിയ മണ്ടനായിരുന്നു': ജീവിത്തിലെ വലിയ അബദ്ധം വെളിപ്പെടുത്തി ലയണൽ മെസി

lionel-messi
ലയണൽ മെസി

ന്യൂയോർക്ക്: ഫുട്ബോൾ ഇതിഹാസമെന്ന വിശേഷണം, സ്വന്തമാക്കിയതാകട്ടെ നിരവധി അപൂർവ്വ നേട്ടങ്ങൾ. അപ്പോഴും ജീവിതത്തിൽ തനിക്ക് സാധിക്കാതെ പോയ ആ വലിയ നഷ്ടബോധത്തെക്കുറിച്ച് തുറന്നുപറയുകയാണ് ലയണൽ മെസി. ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു മെക്സിക്കൻ പോഡ്കാസ്റ്റിലാണ് മെസിയുടെ തുറന്നുപറച്ചിൽ.

ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടബോധമെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ചെറുപ്പത്തിൽ ഇംഗ്ലീഷ് ഭാഷ പഠിക്കാൻ ആവശ്യത്തിന് സമയമുണ്ടായിരുന്നിട്ടും താനത് ചെയ്തില്ലെന്നും അതാണ് ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമെന്നുമാണ് താരം പറയുന്നത്.

'ജീവിതത്തിൽ ലോകോത്തര വ്യക്തിത്വങ്ങളെയും ഇതിഹാസങ്ങളെയും നേരിൽ കാണാൻ എനിക്ക് നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. അവരോട് മനസ് തുറന്ന് സംസാരിക്കാനും ചിരിക്കാനും പറ്റിയ ഇടങ്ങളിലെല്ലാം ഇംഗ്ലീഷ് അറിയാത്ത ഒറ്റ കാരണംകൊണ്ട് സാധിക്കാതെ പോയി. ഞാൻ എത്ര വലിയ മണ്ടനായിരുന്നു. എന്റെ സമയം ഞാൻ വെറുതെ കള‌ഞ്ഞുവെന്നാണ് അപ്പോഴെല്ലാം ചിന്തിച്ചത്'- മെസി വ്യക്തമാക്കി.

തനിക്ക് ജീവിതത്തിൽ സംഭവിച്ച അബദ്ധത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് ഇപ്പോൾ തന്റെ മക്കളോട് മികച്ച വിദ്യാഭ്യാസം നേടാനും പുതിയ ഭാഷകൾ പഠിക്കാനും താൻ ആവശ്യപ്പെട്ടതായും താരം തുറന്നുപറഞ്ഞു. വിദ്യാഭ്യാസത്തിന്റെയും പുതിയ കഴിവുകൾ ആർജ്ജിക്കുന്നതിന്റെയും പ്രധാന്യം പലപ്പോഴും ചെറുപ്പക്കാർ തിരിച്ചറിയാറില്ലെന്നും മെസി കൂട്ടിച്ചേർത്തു. അതേസമയം, ഫുട്ബോളിൽ ഉന്നതങ്ങളിലെത്താനും നേട്ടങ്ങൾ സ്വന്തമാക്കാനും തനിക്ക് കഴി‌ഞ്ഞുവെന്നും പലതരം അനുഭവങ്ങളും പാഠങ്ങളും പഠിച്ചുവെന്നും ലയണൽ മെസി കൂട്ടിച്ചേർത്തു.

English Summary

Football icon Lionel Messi revealed in a Mexican podcast his biggest life regret: not learning English during his youth. He stated this prevented him from engaging fully with global personalities. Messi now emphasizes education and language learning to his children, reflecting on missed opportunities and the importance of acquiring new skills.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIONEL MESSI, LIONEL MESSI REVEALS HIS BIGGEST MISTAKE, FOOTBALL, ENGLISH LANGUAGE, MESSI BIGGEST MISTAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360