ശ്രീനഗർ: ഇൻഡിഗോ വിമാനം പാർക്കിംഗിനിടെ ലോഹത്തൂണിലിടിച്ച് അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല. ശ്രീനഗർ വിമാനത്താവളത്തിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. നവി മുംബയിൽ നിന്നും ശ്രീനഗറിലെത്തിയ ഇൻഡിഗോ വിമാനം പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബേ നമ്പർ ആറിലെ ലോഹത്തൂണിൽ ഇടിക്കുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ഇവരെ പുറത്തെത്തിച്ചു.
അപകടത്തിന്റെ മുന്നിൽ നിന്നുള്ള ദൃശ്യങ്ങളിൽ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. ഇടിയേറ്റ ലോഹത്തൂൺ ചരിഞ്ഞനിലയിലാണ്. അപകടത്തിനിടയായ ശരിയായ കാരണം വ്യക്തമല്ല. ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
അപകടം നടന്നെങ്കിലും വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ യാതൊരു മാറ്റവും സംഭവിച്ചില്ല. എല്ലാ വിമാനങ്ങളും ഷെഡ്യൂൾ പ്രകാരംതന്നെ സർവീസ് നടത്തുന്നുണ്ട്.
An IndiGo aircraft was involved in an accident while being parked at Srinagar Airport this morning. The aircraft, which had arrived from Navi Mumbai, hit a metal pole at Bay No. 6
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |