SignIn
Kerala Kaumudi Online
Thursday, 23 July 2026 3.17 AM IST

പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ കൂടുതൽ വിദ്യാർത്ഥികൾ #വഴിയടച്ച് പ്രതിരോധം

e

ന്യൂഡൽഹി: നീറ്റ്പരീക്ഷാ ക്രമക്കേടിനെതിരായ കോക്രോച്ച് ജനതാ പാർട്ടി(സി.ജെ.പി) പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പ്രവഹിച്ചതോടെ 17 പ്രധാന മെട്രോ സ്‌റ്റേഷനുകൾ അടച്ചും റോഡുകൾ അടച്ചും പ്രതിരോധം തീർക്കാൻ സർക്കാർ ശ്രമം. വൈകുന്നേരമാണ് മെട്രോ സ്റ്റേഷനുകൾ തുറന്നത്.

ജന്ദർമന്ദറിലെ സമരവേദിയിൽ എത്തുന്നത് തടയാൻ രാജീവ് ചൗക്ക്, ലോക് കല്യാൺ മാർഗ്, സെൻട്രൽ സെക്രട്ടേറിയറ്റ്, ഐ.ടി.ഒ, തുടങ്ങി നഗരത്തിലെ അതിപ്രധാന 16 മെട്രോ സ്‌റ്റേഷനുകളാണ് അടച്ചത്. പാർലമെന്റിന് സമീപത്തെ റോഡുകൾ അടച്ച് ബസ് സർവീസുകൾ വഴിതിരിച്ചു വിട്ടു. ഇത് നഗരത്തിൽ വൻ ഗതാഗതക്കുരുക്കുണ്ടാക്കി. സമരത്തിനായി രൂപീകരിച്ച വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ മരവിപ്പിച്ചു. കോക്രോച്ച് ജനതാ പാർട്ടിയുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളുടെ പ്രവർത്തനവും നിയന്ത്രിച്ചു.

ബംഗാളിൽ നിന്ന് 20 കമ്പനി സി.ആർ.പി.എഫിനെ വ്യോമമാർഗം ഇന്നെത്തിക്കും. നഗരത്തിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പാർലമെന്റ്, പ്രധാന സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അധിക സുരക്ഷ ഏർപ്പെടുത്തി. നഗരത്തിൽ പൊലീസിനെയും അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചു.

ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കും വരെ പിന്നോട്ടില്ലെന്ന് സി.ജെ.പി. അധ്യക്ഷൻ അഭിജിത് ദീപ്‌കെ വ്യക്തമാക്കി. സമരം പൊളിക്കാൻ പൊലീസും ബി.ജെ.പിയും നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ് അക്രമങ്ങളന്നും സി.ജെ.പിക്ക് പങ്കില്ലെന്നും അഭിജിത്. സി.ജെ.പി മാർച്ചുമായി ബന്ധപ്പെട്ട് ഇന്നലെ ഒമ്പതു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ പ്രവർത്തകർക്കെതിരായ കേസുകളുടെ എണ്ണം 15 ആയി.

ആരോഗ്യസ്ഥിതി പരിഗണിച്ച് പരിസ്ഥിതി-വിദ്യാർഥി പ്രവർത്തകൻ സോം വാങ്‌ചുക്കിനോട് നിരാഹാരം അവസാനിപ്പിക്കാൻ സി.ജെ.പി. അഭ്യർഥിച്ചു. അദ്ദേഹത്തിന്റെ സേനവം രാജ്യത്തിന് ഇനിയും ആവശ്യമുണ്ടെന്നും അഭിജിത് പറഞ്ഞു. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗും ബുധനാഴ്ച രാത്രി സോനം വാങ്‌ചുക്കികിനെ ഹരിയാന ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360